ഇടവരാശിക്കാരുടെ വ്യക്തിത്വം ഇങ്ങനെയായിരിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 4 മെയ് 2023 (17:07 IST)
ആകര്‍ഷണീയമായ വ്യക്തിത്വത്തോടുകൂടിയവരായിരിക്കും ഇടവ രാശിയിലുള്ളവര്‍. ആശയവിനിമയത്തില്‍ നിപുണരും ഭാവനയും പുരോഗമനസ്വഭാവവുമുള്ള ചിന്തകരായിരിക്കും ഇവര്‍. പ്രായോഗിക ബുദ്ധി, ഉറച്ച ഇച്ഛാശക്തി, സ്ഥിരോത്സാഹം എന്നിവയും ഇവരുടെ സ്വഭാവ ഗുണങ്ങളാണ്. ആഢംബര തല്‍പ്പരരായിരിക്കും പൊതുവേ ഈ രാശിക്കാര്‍.

ഇടവ രാശിയിലുള്ളവര്‍ക്ക് സാമ്പത്തിക ഞെരുക്കം അസഹനീയമായിരിക്കുമെങ്കിലും ദാമ്പത്യജീവിതം സമാധാനപരവും മാതൃകാപരവും ആയിരിക്കും. രോഗം, അപകടങ്ങള്‍ എന്നിവ മൂലം ഭവനാന്തരീക്ഷത്തിന് നേരിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാവാനും സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. പങ്കാളി മൂലവും മക്കള്‍ മൂലവും നേട്ടങ്ങള്‍ കൈവരിക്കാന്‍ യോഗം. സ്വത്ത് തര്‍ക്കങ്ങള്‍ സമാധാനപൂര്‍വ്വം തീര്‍ക്കുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :