ഗുരുനാനാക്ക് ജ-യന്തി ആഘോഷിച്ചു

ന്യൂഡല്‍ഹി: | WEBDUNIA|

സിക്ക് മതസ്ഥാപകനും ആദ്യത്തെ സിക്ക് ഗുരുവുമായ ഗുരു നാനാക്ക് ദേവ്ജ-ിയുടെ ജയന്തിയാണ് നവംബര്‍ 24 ന് .കാര്‍തിക മാസത്തില്രെ വെളുത്ത വാവിനാണ് സിക്കുകാര്‍ ഇപ്പോള്‍ ഗുരു നാനാക്ക് ജയന്തി ആഘോഷിക്കുന്നത്.

1469 ഒക്റ്റോബര്‍ 20 ബൈശാഖി മാസത്തിലാണ് ഗുരു നാനാക്ക് പിറന്നത് എന്നാണ് ചരിത്ര സൂചന ഇന്ത്യയിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഗുരുനാനാക്കിനെ അനുസ്മരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ചടങ്ങുകള്‍ നടക്കുകയാണ്.

പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രാവിലെ ബംഗ്ളാസാഹിബ് ഗുരുദ്വാരയില്‍ എത്തി പൂജ-ാ കര്‍മ്മങ്ങള്‍ നടത്തിയ അദ്ദേഹത്തിന് ദില്ലി ഗുരുദ്വാരാ സമിതി ഭാരവാഹികള്‍ സിപോര, ഷാള്‍, വാള്‍, മതഗ്രന്ഥം എന്നിവ സമ്മാനിച്ചു. പ്രധാനമന്ത്രിയോടൊപ്പം ഭാര്യ ഗുര്‍ഷരണ്‍ കൗറും ഉണ്ടായിരുന്നു.

ഇന്ത്യയുടെ വികസനത്തിനു വേണ്ടി പ്രതിജ-്ഞ പുതുക്കാന്‍ പ്രധാനമന്ത്രി എല്ലാവരോടും അഭ്യര്‍ത്ഥിച്ചു.

ഗുരുനാനാക്കിന്‍റെ വചനങ്ങള്‍ക്ക് ഇക്കാലത്തും ഏറെ പ്രസക്തിയുണ്ടെന്ന് എല്ലാ സിക്ക് മതക്കാര്‍ക്കും ആശംസകള്‍ നേരവേ രാഷ്ട്രപതി പ്രതിഭാപാട്ടീല്‍ പറഞ്ഞു.

ഗുരുനാനാക്കിന്‍റെ 538ാം ജ-യന്തി ആഘോഷിക്കുന്ന അമേരിക്കയിലെ സിക്കുകാര്‍ക്ക് പ്രസിഡന്‍റ് ജോര്‍ജ്ജ് ബുഷ് ആശംസകള്‍ നേര്‍ന്നു. സമത്വവും പരസ്പര ബഹുമാനവും പുലര്‍ത്താന്‍ ഉപദേശിച്ച ഗുരുനാനാക്കിന്‍റെ ചിന്തകള്‍ തലമുറകളോളം നിലനില്‍ക്കുമെന്ന് ബുഷ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :