ശബരിമല ദേവപ്രശ്നത്തെക്കുറിച്ച്-2

സംക്രമകാലത്തിലെ നിര്‍ഗ്ഗമനത്തിന്‍റെ അപകടമെന്ത്?

WEBDUNIA|


വളരെ പ്രസക്തമായ ഒരു വിവരം മലയാളം വാരികയില്‍ കാണു ന്ന ത് നിര്‍ഗ്ഗമനകാലത്തെപ്പറ്റിയാണ്. ജൂ ണ്‍ പതിനഞ്ചാം തീയതി പരപ്പനങ്ങാടിയില്‍ നിന്നും പരശുരാം എക്സ്പ്രസ്സിലാണ് ചെങ്ങൂരേക്ക് യാത്ര.

രാവിലെ ഒന്‍പതരമണി അടുത്തായിരിക്കണം പരശുരാം പരപ്പനങ്ങാടിയിലെത്തുക. ഈ ദിവസം രാവിലെ ജ്യാമിതീയ ചിത്രപക്ഷസ്ഫുടത്തിന് രാവിലെ 9:37 നും അപഭ്രംശസ്ഫുടത്തിന് 9:46 നുമാണ് സംക്രമമദ്ധ്യകാലം.

ജ്യോത്സ്യരുടെ നിര്‍ഗ്ഗമനം കൃഷ്ണചതുര്‍ത്ഥിയുടെ (രിക്താതിഥി) ഉത്തരാര്‍ദ്ധത്തില്‍ സ്ഥിരകരണദോഷത്തില്‍ സംക്രമ കാലത്തും പരപ്പനങ്ങാടിയില്‍ നിന്ന ും ട്രെയിന്‍ കയറി യാത്രയുടെ ഏറ്റവും ദൈര്‍ഘ്യമാര്‍ന്ന ഘട്ടം ആരംഭിച്ചത് സംക്രമമദ്ധ്യകാലത്തിലുമാണെന്ന് ഇതിനാല്‍ തെളിയുന്നു.

ദീര്‍ഘയാത്രയില്‍ ഗൃഹത്തില്‍ നിന്നുമുള്ള നിര്‍ഗ്ഗമനം പോലെ തന്നെയാണ് ഗ്രാമത്തില്‍ നിന്നുമുള്ള നിര്‍ഗ്ഗമനം. അശുഭകാലങ്ങളായി പ്രമാണങ്ങള്‍ പറയുന്ന രിക്താതിഥിയും സ്ഥിരകരണവും സംക്രമവും ഒരുമിച്ച അശുഭകാലത്തിലെ നിര്‍ഗ്ഗമനം ഈ ദേവപ്രശ്നത്തിന് പിന്നിലെ അവിശുദ്ധ കൂട്ടുകെട്ടിന്‍റെ സൂചനയല്ലേ?

അയ്യപ്പസ്വാമിയെ വഞ്ചിച്ച് കരാര്‍പണിക്കാരനും ഊരാളന്മാര്‍ക്കും ഒത്താശ ചെയ്യാന്‍ ഇറങ്ങിത്തിരിച്ച ജ്യോത്സ്യന് ഈ അബദ്ധം പറ്റിയത് ഭഗവാന്‍റെ മായയല്ലേ?

ഇടപാടുകാരന്‍ മദ്ധ്യസ്ഥത നി് തീരുമാനിച്ച ദേവപ്രശ്നത്തിലൂടെ സന്നിധാനത്തെ നശിപ്പിക്കാനിറങ്ങിയ ജ്യോത്സ്യന് കാലം നല്‍കിയത് രിക്തതിഥിയും സ്ഥിരകരണവും സംക്രമകാലവു മാണെന്ന വസ്തുത ജ്യോതിഷത്തിന്‍റെ, ഗ്രഹങ്ങളുടെ സത്യത്തിന് തെളിവല്ലേ?

കള്ളന്‍ വരുന്നേ, കള്ളന്‍ വരുന്നേ എന്ന ് സൂര്യചന്ദ്രന്മാര്‍ ശ്രീഅയ്യപ്പസ്വാമിയോട് വിളിച്ചു പറഞ്ഞത് വെളിവാക്കുതാണ് പണിക്കരുടെ നിര്‍ഗ്ഗമനകാലം.
[ി
ശബരിമല ദേവപ്രശ്നം വിധി പ്രകാരമോ-- 1
[ി


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :