ശബരിമല ദേവപ്രശ്നത്തെക്കുറിച്ച്-4

WEBDUNIA|
ശബരിമല ദേവപ്രശ്നം വിധിപ്രകാരമൊ? -4

കണ്ടു ചര്‍ച്ച ചെയ്തപ്പോഴേ എനിക്കും ബാക്കിയുള്ളവര്‍ക്കും മനസ്സിലായുള്ളു"

തുടര്‍ന്ന ് ജ്യോത്സ്യന്‍ പണിക്കരുടെ നിമിത്ത വ്യാഖ്യാനം നല്‍കിയിരിക്കുന്നത് (പുറം 89 കോളം)ശ്രദ്ധിക്കണം. ശബരിമലക്ഷേത്രവുമായി ബന്ധപ്പെട്ടിരുന്ന അല്ലെങ്കില്‍ ബന്ധപ്പെട്ടു കൊണ്ടിരിക്കുന്ന ആര്‍ക്കൊക്കെയോ മരണം താമസംവിനാ സുനിശ്ഛിതമാണ് എന്നുള്ളതിന്‍റെ ദേവ സൂചനയാണത്രെ ദേവസന്നിധിയില്‍ ഒരു ബ്രാഹ്മണന്‍റെ യജ്ഞോപവീതം പൊട്ടല്‍...'

നിമിത്ത വ്യാഖ്യാനത്തിലെ ഏറ്റവും വലിയ ഫലിതം.

ഭട്ടതിരിപ്പാടും ജ്യോത്സ്യനും ചേര്‍ന്ന് അവതരിപ്പിക്കുന്നത് വലിയ ഫലിതമാണ്. ജ്യോത്സ്യന്‍ ഊഹാപോഹപടുവായിരിക്കണെമെന്ന ് ശാസ്ത്രം ലക്ഷണം പറയുന്ന ു. എങ്ങനെയുള്ള ജ്യോത്സ്യനാണ് ഊഹാപോഹം ചെയ്യേണ്ടത്?

വേദവേദാംഗാദി ശാസ്ത്രങ്ങളും ഷഡ￉ര്‍ശനങ്ങളും പഠിച്ച് യോഗചിത്തനായ ജ്യോത്സ്യന്‍റെ ഊഹാപോഹമാണ് നിമിത്തത്തിന് ദൈവീകമായ വ്യാഖ്യാനം സാദ്ധ്യമാക്കുന്നത്. അറിവില്ലാത്തവന്‍ ജല്‍പനം നടത്തുത് യുക്തിഭംഗം പ്രകടമാക്കും. പൂണൂല്‍ പൊട്ടുത് മരണസൂചകമാകുതെങ്ങനെ?

അയ്യപ്പസിധിയില്‍ ജ്യോത്സ്യനെ അനുഗമിച്ചുപോയ ഏക ഭട്ടതിരിപ്പാടിന്‍റെ പൂണൂല്‍ സ്വാമിയുടെ മുന്‍പില്‍ വെച്ച് തന്നെ പൊട്ടുന്ന ു. ഈ നിമിത്തം വ്യക്തിനിഷ്ഠമോ പ്രശ്നവിചാര സംബന്ധമോ? എന്ന് നാം ആലോചിക്കണം.

1.ജ്യോത്സ്യരുടെ മുന്‍പിലല്ല ഇത് സംഭവിച്ചത്. സന്നിധിയില്‍ തൊഴുതുനി ന്ന ജ്യോത്സ്യര്‍ അത് കണ്ടതുമില്ല. അപ്പോള്‍ അത് എങ്ങനെ പ്രശ്നസംബന്ധമായ നിമിത്തമാകും?

2.പൂണൂല്‍ വ്യക്തിസംബന്ധമായ ദ്വിജത്വ സൂചനയാണ്. ജന്മ (ദേഹപ്രാപ്തിയുടെ) സൂചനയല്ല. അതുകൊണ്ട് തന്നെ പൂണൂല്‍ പൊട്ടുന്നത് ദേഹനാശമോ മരണമോ സൂചിപ്പിക്കുന്നില്ല.

ദ്വിജത്വം അഥവാ വ്യക്തിയുടെ ബ്രാഹ്മണ്യത്തിന്‍റെ നാശമാണ് ഭഗവാന്‍ ഭട്ടതിരിപ്പാടിനെ സൂചിപ്പിച്ചത്. താരകബ്രഹ്മസ്വരൂപവുമായി ബ്രാഹ്മണനെ ബന്ധിപ്പിക്കു ന്ന പൊക്കിള്‍കൊടിയാണ് പൂണൂല്‍.

അങ്ങനെയുള്ള പൂണൂല്‍ അഥവാ ഭട്ടതിരിയുടെ ആത്മാവിന്‍റെ പൊക്കിള്‍കൊടിയാണ് അയ്യപ്പസ്വാമി ഖണ്ഡിച്ചത്. വ്യാജദേവപ്രശ്നത്തിന് ഇടനിലക്കാരനായ വ്യക്തിക്ക് കൂട്ട്യൂണി് സിധിയില്‍ കളങ്കമാര്‍ മനസ്സോടെ കയറിയ ഭട്ടതിരിക്ക് അയ്യപ്പസ്വാമി നല്‍കിയ നിമിത്തമാണ് പൂണൂല്‍ പൊട്ടിയത്. നിന്‍റെ ബ്രാഹ്മണത്വം നഷ്ടമായിരിക്കുന്ന ു എന്ന് മാത്രമാണ് അതിന് സാദ്ധ്യമായ വ്യാഖ്യാനം.

3.അയ്യപ്പനെക്കൊണ്ട് ആണയിട്ട് കള്ളപ്രശ്നത്തിന് വെള്ളപൂശല്‍ ലേഖനമെഴുതിയ ഭട്ടതിരിക്ക് അയ്യപ്പ ദര്‍ശനത്തിന് അര്‍ഹതയില്ലെന്ന് അയ്യപ്പന്‍ നല്‍കിയ വെളിപ്പെടുത്തലാണ് പൂണൂല്‍ പൊട്ടിയതും ചീത്തവിളിച്ച് പുറത്താക്കപ്പെട്ടതും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :