പ്രാചീന കാലത്ത് ഉടലെടുത്തതെങ്കിലും ശക്തമായ ശാസ്ത്രീയ അടിത്തറയുള്ള ചികിത്സാ പദ്ധതിയാണ് സിദ്ധവൈദ്യം. നിസ്സാര രോഗങ്ങള്‍ക്കു മുതല്‍ ഗുരുതരാവസ്ഥയിലുള്ള രോഗങ്ങള്‍ക്കുവരെ സിദ്ധവൈദ്യ ചികിത്സകള്‍ ഫലപ്രദമാണത്രെ. രോഗാവസ്ഥകളെ സാധ്യം ( ബുദ്ധിമുട്ടുകൂടാതെ ചികിത്സിച്ച് സുഖപ്പെടുത്താവുന്നവ), ക്ളിഷ്ട സാദ്ധ്യം (അത്ര എളുപ്പമല്ലെങ്കിലും ചികിത്സിച്ച് സുഖപ്പെടുത്താന്‍ കഴിയുന്നവ) അസാദ്ധ്യം (സുഖപ്പെടുത്താന്‍ കഴിയാത്തവ) എന്നിങ്ങനെയാണ് സിദ്ധവൈദ്യത്തില്‍ തരം തിരിച്ചിരിക്കുന്നത്. മറ്റ് വൈദ്യശാസ്ത്രശാഖകള്‍ക്ക് സുഖപ്പെടുത്താന്‍ കഴിയാത്ത രോഗങ്ങളില്‍ പലതും സിദ്ധവൈദ്യശാഖയ്ക്ക് സാദ്ധ്യം വിഭാഗത്തിലോ ക്ളിഷ്ട സാദ്ധ്യം വിഭാഗത്തിലോ പെടുന്ന രോഗങ്ങള്മാത്രമാണെന്നതാണ് ശ്രദ്ധേയമായ കാര്യം .
ആസ്തമ, വാതരോഗങ്ങള്‍, അസ്ഥികളുടെ തെയ്മാനം, സോറിയാസിസ് അടക്കമുള്ള ത്വക്ക് രോഗങ്ങള്‍, പ്രമേഹം, സ്ത്രീപുരുഷ വന്ധ്യത, ലൈംഗിക രോഗങ്ങള്‍, ലൈംഗികശേഷിക്കുറവ്, അപസ്മാരം, ഗര്‍ഭാശയ രോഗങ്ങള്‍, സ്ത്രീ രോഗങ്ങള്‍, അവിസ്തൂലത, മെലിച്ചില്‍, ധാതുക്ഷയം, അള്‍സര്‍, മൂത്രാശയക്കല്ല്, രക്ത സമ്മര്‍ദ്ദം, മഞ്ഞപ്പിത്തം, വറ്റാത്ത നീരുകള്‍, ഉണങ്ങാത്ത മുറിവുകള്‍, മുടികൊഴിച്ചില്‍, പൈല്‍സ്, ഹൃദ്രോഗങ്ങള്‍ എന്നിങ്ങനെ നീളുന്നു സിദ്ധവൈദ്യ ചികിത്സകള്‍ ഫലപ്രദമായ രോഗങ്ങളുടെ പട്ടിക. വര്‍മ്മ പക്ഷപാതങ്ങള്‍ക്കും, സ്പോര്‍ട്സ് ഇന്ജുറികള്ക്കും സിദ്ധവൈദ്യത്തിലെ മര്‍മ്മചികിത്സകളും പ്രസിദ്ധമാണ്. സിദ്ധവൈദ്യ ചികിത്സയിലൂടെ ഗര്‍ഭാശയ രോഗങ്ങള്‍, മൂത്രാശയക്കല്ല്, പൈല്‍സ്, ടോണ്‍സിലൈറ്റിസ് തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള ശസ്ത്രക്രിയകള്‍ ഒഴിവാക്കാനും കഴിയും.
ഹ്രസ്വകാലംകൊണ്ട് പൂര്‍ത്തിയാകുന്ന ചികിത്സകള്‍ യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാത്ത ഔഷധങ്ങള്‍ രോഗിയുടെ പൊതു ആരോഗ്യനില മെച്ചപ്പെടുത്താനുള്ള ശേഷി തുടങ്ങിയവയൊക്കെ വിസ്മയകരമായ രോഗനിവാരണ ശേഷിയുള്ള ഈ ചികിത്സാ സമ്പ്രദായത്തിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന സവിശേഷതകളാണ്.
എഡിസണ്‍സ് സിദ്ധവൈദ്യശാല
കന്യാകുമാരി ജില്ലയിലെ മത്തിയോട് സിദ്ധന്മാരുടെ നാലാം തലമുറയില്‍പെട്ട ശ്രീ ജോസഫ് കടാക്ഷം വൈദ്യര് 1920 ല്‍ തിരുവനന്തപുരത്ത് സ്ഥാപിച്ച എഡിസണ്‍സ് സിദ്ധവൈദ്യശാലയാണ് സിദ്ധവൈദ്യ രംഗത്തെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനം. കടാക്ഷം വൈദ്യരുടെ മൂത്ത മകനായ എഡിസണ്‍സ് വൈദ്യര് ഈ വൈദ്യശാലയുടെ പ്രശസ്തി നാടെങ്ങും പരത്തി.എഡിസണ്‍സ് വൈദ്യരുടെ മകനായ മനുവൈദ്യരാണ് ഇപ്പോള്‍ എഡിസണ്‍സ് സിദ്ധവൈദ്യശാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
തിരുവനന്തപുരത്ത് കേശവദാസപുരത്തുള്ള മുഖ്യ കേന്ദ്രത്തിനു പുറമേ വൈദ്യശാലയ്ക്ക് കോട്ടയത്തും കോഴിക്കോട്ടും ശാഖകളുണ്ട്. മുഖ്യ കേന്ദ്രത്തില്‍ ഞായറാഴ്ചകളും രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളും ഒഴിച്ചുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ ഉച്ചതിരിഞ്ഞ് രണ്ടു മണിവരെ കണ്സല്ട്ടേഷന് സൗകര്യമുണ്ട്. കോട്ടയം, കോഴിക്കോട് ശാഖകളില്‍ വൈദ്യശാലയുടെ മെഡിക്കല്‍ ടീം എത്തുന്നത് യഥാക്രമം രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ശനിയാഴ്ചകളിലും രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും ഞായറാഴ്ചകളിലുമാണ്.
വിദൂരദേശങ്ങളിലും വിദേശരാജ്യങ്ങളിലുമുള്ളവര്‍ക്ക് വൈദ്യശാലയില്‍ നേരിട്ടെത്താതെ തന്നെ സിദ്ധവൈദ്യ ചികിത്സ തേടാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കത്ത് / ഇ - മെയില്‍ മുഖേന രോഗ വിവരം അറിയിക്കുന്നവര്‍ക്ക് വി.പി.പി. / കൊറിയര്‍ ആയി മരുന്നുകള്‍ അയച്ചുകൊടുക്കുകയാണ് ചെയ്യുന്നത്.
തിരുവനന്തപുരത്തെ വെമ്പായം പഞ്ചായത്തിലെ കന്യാകുളങ്ങര എന്ന പ്രദേശത്ത് 23.5 ഏക്കര്‍ സ്ഥലത്ത് എഡിസണ്‍സ് സിദ്ധഗ്രാമം എന്ന സിദ്ധ ട്രീറ്റ്മെന്റ് റിസോര്‍ട്ട് വിപുലമായ സൗകര്യങ്ങളോടെ വികസിച്ചുവരികയാണ്. എഡിസണ്‍സ് സിദ്ധവൈദ്യശാലയുടെ ഔഷധനിര്‍മ്മാണ യൂണിറ്റായ എഡിസണ്‍സ് സിദ്ധാ ക്യൂറേറ്റീവ്സ് പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്. എഡിസണ്‍സ് സിദ്ധാ ക്യൂറേറ്റീവ്സിന്റെ ആദ്യ ബ്രാന്റഡ് ഉത്പന്നമായ എഡിസണ്‍സ് സിദ്ധ സഞ്ജീവിനി ഉടന്‍ വിപണിയിലെത്തുമെന്നറിയുന്നു.