ഓളപ്പരപ്പിലെ മധുവിധു

ടി. ശശി മോഹന്‍

Rom of Kerala Honeymoon boat
FILEFILE
1970 ലാണ് ക്രൂയിസ് ഹണിമൂണിന് തുടക്കമിട്ടത്. അതില്‍ പിന്നെ അത് ജനകീയമായി മാറിവരികയായിരുന്നു. ഇന്ത്യയിലിപ്പോള്‍ ഗോവ, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് ഹണിമൂണ്‍ ജലയാത്രയ്ക്ക് സംവിധാനങ്ങള്‍ ഉള്ളത്.

ഈ യാത്ര ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത അനുഭവങ്ങളാണ് നല്‍കുന്നത്. ഗോവയിലെ ക്രൂയിസ് യാത്ര നല്‍കുന്ന അനുഭവം സൂര്യാംശു ഉമ്മവയ്ക്കുന്ന കടലോരങ്ങളെ തഴുകിയുള്ള യാത്രയാണ്. കപ്പലിന്‍റെ ഡെക്കില്‍ ടൈറ്റാനിക് പ്രണയ ജോഡികളുടെ മാതൃകയില്‍ കൈകോര്‍ത്തുപിടിച്ച് മന്ദമാരുതന്‍റെ സുഖശീതളമായ ലാളനങ്ങള്‍ ഏറ്റുവാങ്ങാം.

ഗോവയിലെ ഉള്‍നാടന്‍ ഹണിമൂണ്‍ യാത്രയില്‍ പാരാ സെയിലിംഗ്, വിന്‍ഡ് സര്‍ഫിംഗ്, വാട്ടര്‍ സ്കീയിംഗ് തുടങ്ങിയ ലഘു ജലവിനോദങ്ങള്‍ക്കും സൌകര്യമുണ്ട്. അഞ്ചുനാ ബീച്ച്, കാലഗൊട്ടെ ബീച്ച്, മിറാമാ ബീച്ച് എന്നിവ ഹണിമൂണ്‍ സഞ്ചാരികളെ മാടിവിളിക്കുകയാണ്.

ഏറ്റവും ആസ്വാദ്യമായ ഹണിമൂണ്‍ ജലയാത്ര കേരളത്തിലാണെന്നതിന് തര്‍ക്കമില്ല. എന്നാല്‍ കേരളീയരേക്കാള്‍ കൂടുതല്‍ മറ്റുള്ളവര്‍ക്കായിരിക്കും അത് കൂടുതല്‍ ആസ്വാദ്യം. തെങ്ങോലകളുടെ വിശറിയും മുളം കൂട്ടങ്ങളുടെ സംഗീതവും കേരളത്തിലെ വിനോദയാത്രയ്ക്ക് പ്രണയാതുരത പകരും. ഇപ്പോള്‍ ആലപ്പുഴ, കോവളം, കുമരകം എന്നിവിടങ്ങളിലാണ് ഹണിമൂണ്‍ ക്രൂയിസിനു സൌകര്യമുള്ളത്.

ഇന്ത്യയില്‍ നിന്നും (കേരളത്തില്‍ നിന്നും) വളരെ അകലെയല്ലാതെ കടലില്‍ ഹണിമൂണ്‍ നടത്താന്‍ സൌകര്യമൊരുക്കുന്ന പ്രദേശമാണ് ലക്‍ഷദ്വീപ്. പവിഴപ്പുറ്റുകള്‍ നിറഞ്ഞ ആഴം കുറഞ്ഞ കടല്‍ത്തീരങ്ങളിലൂടെയുള്ള ഹണിമൂണ്‍ യാത്ര വേറിട്ട അനുഭവമായിരിക്കും. കവരത്തിയിലും മിനിക്കോയിയിലും കല്‍പ്പേനിയിലുമെല്ലാം ഹണിമൂണ്‍ സൌകര്യമുണ്ട
lashadweep honeymoon tour
FILEFILE
.


കേരളത്തിലെ കായല്‍പ്പരപ്പിലൂടെ ഓലങ്ങളുടെ തൊട്ടിലാട്ടല്‍ ആസ്വദിച്ചു കൊണ്ട് പോകുമ്പോള്‍ കണ്‍ നിറയെ കാഴ്ചകളാണ്. നിറങ്ങളുള്ള പൂക്കള്‍, പച്ചപ്പുകള്‍, ഇടയ്ക്ക് മീന്‍‌പിടിത്തക്കാര്‍, ചെറിയ തുരുത്തുകള്‍, ഗ്രാമങ്ങള്‍, അവിടത്തെ കൌതുകമാര്‍ന്ന ജീവിതം, നൌകയ്ക്കുള്ളില്‍ തന്നെ പുട്ടും കടലയും, അപ്പവും സ്റ്റൂവും നിങ്ങള്‍ക്കായി തയാറാവും.

പോരാത്തതിന് കേരളത്തിലെ രണ്ട് സിനിമാ താരങ്ങള്‍ - & ജയറാമും ദിലീപും നിങ്ങള്‍ക്ക് പാര്‍ക്കാനായി ഒന്നാന്തരം അലങ്കാര കെട്ടുവള്ളങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

നവവിവാഹിതരേ, ഒരു കാര്യം ഓര്‍ക്കുക..... കേവലം വിനോദസഞ്ചാരം എന്നതില്‍ ഉപരി ഹണിമൂണ്‍ സഞ്ചാരമായി കെട്ടുവള്ളങ്ങളിലെ യാത്ര മാറുകയാണ്. നിങ്ങള്‍ക്കിരുവര്‍ക്കും സ്വൈരമായി ആഴത്തിലറിയാനും പെരുമാറാനും എല്ലാം മറന്ന് ആസ്വദിക്കാനും യാത്ര ചെയ്യാനും പറ്റിയ മാര്‍ഗ്ഗമാണ് ഹണിമൂണ്‍ ക്രൂയിസ്.

T SASI MOHAN|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :