പവര്‍ഗ്രിഡില്‍ എഞ്ചിനീയര്
|
ഓണ്‍ലൈന്‍ മുഖേന അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 26. കരാര്‍ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷത്തേക്കാണു നിയമനമെങ്കിലും ഒരുവര്‍ഷം കൂടി നീട്ടിക്കിട്ടാം. വാക്ക് ഇന്‍ ഇന്‍റര്‍വ്യൂ സംമ്പന്ധിച്ച പൂര്‍ണവിവരങ്ങള്‍ ഒക്ടോബര്‍ ഏഴിന് പവര്‍ഗ്രിഡിന്‍റെ ഒൌദ്യോഗിക വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
അസിസ്റ്റന്‍റ് എന്‍ജിനീയര്‍: ഒരു അംഗീകൃത സര്‍വകലാശാല/ഇന്‍സ്റ്റിട്യൂഷനില്‍ നിന്നു കുറഞ്ഞത് 55% ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിഇ/ ബിടെക്/ബിഎസ്‌സി (എന്‍ജിനീയറിങ്)/എഎംഐഇ.
ജൂനിയര്‍ എന്‍ജിനീയര്‍ ഗ്രേഡ് അണ്ടര്‍: ഒരു അംഗീകൃത പോളിടെക്നിക്കില്‍ നിന്നു കുറഞ്ഞത് 55% ശതമാനം മാര്‍ക്കോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ.
ഉയര്‍ന്ന പ്രായപരിധി : അസിസ്റ്റന്‍റ് എന്‍ജിനീയര്‍ - 28 വയസ്. ജൂനിയര്‍ എന്‍ജിനീയര്‍ ഗ്രേഡ് അണ്ടര്‍ - 27 വയസ്. രണ്ടു തസ്‌തികകളിലേക്കും 2008 സെപ്റ്റംബര്‍ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
അസിസ്റ്റന്‍റ് എന്‍ജിനീയറിന് 16,000 രൂപ (ഒന്നാം വര്‍ഷം). രണ്ടാം വര്‍ഷം 10,750-16,750 രൂപ. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 35,000 രൂപ ലഭിക്കും. ജൂനിയര്‍ എന്‍ജിനീയര്‍ ഗ്രേഡ് അണ്ടര്‍ : 7300 രൂപ (ഒന്നാം വര്‍ഷം). രണ്ടാം വര്‍ഷം 7300-12,600 രൂപ. ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ 21,000 രൂപ ലഭിക്കും.
ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചതിനുശേഷം സിസ്റ്റം ജനറേറ്റഡ് റജിസ്ട്രേഷന്‍ ഫോം ഡൗണ്‍ലോഡു ചെയ്യണം. ഇന്‍റര്‍വ്യൂ സമയത്തു റജിസ്ട്രേഷന്‍ ഫോം ഹാജരാക്കണം.വെബ്സൈറ്റ്: www.powergridindia.com
