1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

ഒമാനില്‍ അവസരം

ഒമാന്‍ അവസരം തൊഴില്‍ ഒ.ഡി.ഇ.പി.സി
KBJWD
സുല്‍ത്താനേറ്റ്‌ ഓഫ്‌ ഒമാനിലെ പ്രമുഖ സ്വകാര്യ ഇലക്‌ട്രിക്‌ സ്ഥാപനം താഴെപറയുന്ന തസ്‌തികകളില്‍ ഉദ്യേഗാര്‍ത്ഥികളെ ഒ.ഡി.ഇ.പി.സി. വഴി തെരഞ്ഞെടുക്കുന്നു.

അഡ്‌മിനിസ്‌ട്രേറ്റിവ്‌ ക്ലര്‍ക്ക്‌ : ബിരുദവും ഓഫീസ്‌ അഡ്‌മിനിസ്‌ട്രേഷന്‍, സെക്രട്ടേറിയല്‍ ജോലികള്‍ എന്നിവയില്‍ അഞ്ചുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും ഇംഗ്ലീഷ്‌ ഭാഷാ പാടവം, ടൈപ്പിങ്‌, കമ്പ്യൂട്ടര്‍ പരിജ്ഞാനം, സ്വയം കത്തിടപാടുകള്‍ ചെയ്യുന്നതിനുള്ള പ്രാവീണ്യം എന്നിവയും ഉണ്ടായിരിക്കണം. പ്രായം: 30 ന്‌ താഴെ.

സെക്രട്ടറി/സ്റ്റെനോഗ്രാഫര്‍: ബിരുദം. മൂന്നുമുതല്‍ അഞ്ചുവര്‍ഷം വരെ സീനിയര്‍ മാനേജര്‍/ചീഫ്‌ എക്‌സിക്യുട്ടീവ്‌സ്‌ എന്നിവരുടെ സെക്രട്ടറിയായി പ്രവൃത്തിപരിചയം. ഇംഗ്ലീഷ്‌ ഭാഷാ പാടവം, ഓഫീസ്‌ സിസ്റ്റം ഓര്‍ഗനൈസേഷനില്‍ പരിചയം, ഭരണപരമായ പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. പ്രായം 24-28.

സെയില്‍സ്‌ എന്‍ജിനിയര്‍-ലൈറ്റിങ്‌: ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്‌ ബിരുദം/ഡിപ്ലോമ. ലൈറ്റ്‌ ഫിറ്റിങ്‌സിന്റെ മാര്‍ക്കറ്റിങില്‍ രണ്ടുമുതല്‍ ആറു വര്‍ഷംവരെ പ്രവൃത്തിപരിചയം. മീഡിയം/വന്‍കിട പ്രോജക്ടുകളുടെ ലൈറ്റ്‌ഡിസൈനിങ്ങില്‍ പ്രാവീണ്യം. കണ്‍സള്‍ട്ടന്‍സ്‌/ക്ലയന്‍റ്‌സ്‌/കോണ്‍ട്രാക്ടര്‍മാര്‍ എന്നിവയുമായി വാണിജ്യ ഇടപാടുകള്‍ ചെയ്യാനുള്ള കഴിവ്‌ എന്നിവ ഉണ്ടായിരിക്കണം. പ്രായം: 24-28.

സെയില്‍സ്‌ എന്‍ജിനിയര്‍-ഐ.പി.പ്രോജക്ട്‌സ്‌: ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്‌ ബിരുദം/ഡിപ്ലോമ, ഇലക്‌ട്രിക്കല്‍ ഉത്‌പന്നങ്ങളായ മോട്ടോഴ്‌സ്‌/എല്‍.വി.എം.വി. സ്വിച്ച്‌ ഗീയേഴ്‌സ്‌ കംപോണന്‍റ്‌സ്‌/കപ്പാസിറ്റേഴ്‌സ്‌/സീ ആന്‍ഡ്‌ ആര്‍ പാനല്‍സ്‌ ഇന്‍സ്‌ട്രുമെന്‍റേഷന്‍, കണ്‍ട്രോള്‍ കേബിള്‍സ്‌ എന്നിവയുടെ മാര്‍ക്കറ്റിങ്ങില്‍ രണ്ടുമുതല്‍ ആറുവര്‍ഷം വരെ പ്രവൃത്തിപരിചയം. പ്രായം: 24-28.

സെയില്‍സ്‌ എക്‌സിക്യുട്ടീവ്‌-ലൈറ്റിങ്‌: ബിരുദം. ലൈറ്റിങ്‌ ഉത്‌പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങില്‍ രണ്ടുമുതല്‍ ആറുവര്‍ഷം വരെ പ്രവൃത്തിപരിചയം. പ്രായം: 24-28.

സെയിന്‍സ്‌ എക്‌സിക്യുട്ടീവ്‌-ഇന്‍ഡസ്‌ട്രിയല്‍ പ്രോഡക്ട്‌സ്‌: ബിരുദം/എം.ബി.എ. ഇലക്‌ട്രിക്കല്‍ ഉത്‌പന്നങ്ങളുടെ മാര്‍ക്കറ്റിങ്ങിലും ഡീലര്‍ നെറ്റ്‌വര്‍ക്ക്‌/ട്രേഡ്‌ഴ്‌സ്‌/കോണ്‍ട്രാക്ടേഴ്‌സ്‌ എന്നിവ വഴിയുള്ള വിതരണത്തിലും രണ്ടുമുതല്‍ ആറുവര്‍ഷം വരെയുള്ള പ്രവൃത്തി പരിചയം. പ്രായം: 24-28.

സെയില്‍സ്‌ എന്‍ജിനിയര്‍/എം.വി/സെന്‍ട്രല്‍ ബാറ്ററി സിസ്റ്റം.: ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്‌ ബിരുദം. എം.വി/എച്ച്‌.വി.സ്വിച്ച്‌ ഗിയര്‍, യൂട്ടിലിറ്റീസിന്‍റെ സെന്‍ട്രല്‍ ബാറ്ററി സിസ്റ്റം, ഇ.പി.സി. കോണ്‍ട്രാക്ടേഴ്‌സ്‌, ടേണ്‍കീ പ്രോജക്ട്‌സ്‌ എന്നിവയുടെ മാര്‍ക്കറ്റിങ്ങില്‍ മൂന്നുമുതല്‍ എട്ടുവര്‍ഷം വരെ പ്രവൃത്തി പരിചയം. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളുമായി സ്വതന്ത്രമായി വാണിജ്യ ഇടപാടുകള്‍ ചെയ്യാനുള്ള പ്രാവീണ്യം എന്നിവ ഉണ്ടായിരിക്കണം. പ്രായം: 24-28.

അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍/മാനേജര്‍.: ഇലക്‌ട്രിക്കല്‍ എന്‍ജിനിയറിങ്‌ ബിരുദം. എം.ബി.എ. അഭിലഷണീയം. വിവിധ ഇലക്‌ട്രിക്കല്‍/ലൈറ്റിങ്‌ ഉത്‌പന്നങ്ങളുടെ മാര്‍ക്കറ്റിങ്‌ ഓപ്പറേഷനില്‍ എട്ടുവര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം. അതില്‍ നാലുവര്‍ഷത്തില്‍ കുറയാതെ ഇലക്‌ട്രിക്കല്‍ /ലൈറ്റിങ്‌/പവര്‍ പ്രോഡക്ട്‌സ്‌ ഉത്‌പന്നങ്ങളുടെ വന്‍കിട മാര്‍ക്കറ്റിങ്‌ സ്ഥാപനങ്ങളില്‍ മാനേജര്‍/സീനിയര്‍ മാനേജര്‍/പ്രോഫിറ്റ്‌ സെന്‍റര്‍ ഹെഡ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരിക്കണം.

പ്രായം: 33-40. ആകര്‍ഷണീയമായ ശമ്പളം, മറ്റ്‌ സേവന വേതന വ്യവസ്ഥകള്‍. ഈ റിക്രൂട്ട്‌മെന്റിന്‌ സര്‍വീസ്‌ ചാര്‍ജ്‌ ഇല്ല. ഓഗസ്‌ത്‌ 16 നകം അപേക്ഷിക്കണം.

ഉദ്യോഗാര്‍ഥികള്‍ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌പോര്‍ട്ട്‌ എന്നിവയുടെ ഫോട്ടോകോപ്പി, ഒരു പാസ്‌പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം.

വിലാസം: ചെയര്‍മാന്‍ ആന്‍ഡ്‌ മാനേജിങ്‌ ഡയറക്ടര്‍, ഒ.ഡി.ഇ.പി.സി. ലിമിറ്റഡ്‌, അമ്പലത്തുമുക്ക്‌, വഞ്ചിയൂര്‍ പി.ഒ., തിരുവനന്തപുരം - 695035.