1. വാര്‍ത്താലോകം
  2. »
  3. കരിയര്‍
  4. »
  5. അവസരങ്ങള്‍

ഇ.എസ്.ഐയില്‍ ക്ലാര്‍ക്ക്

ഇഎസ്ഐ ക്ലാര്ക്ക് നിയമനം അപേക്ഷ
PROPRO
എംപ്ലോയ്സ്‌ സ്റ്റേറ്റ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പറേഷന്‍ (ഇഎസ്‌ഐസി) തമിഴ്‌നാട്‌ റീജണില്‍ 66 ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌ തസ്‌തികയിലെ ഒഴിവിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 15.

തസ്‌തിക: ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക്‌

യോഗ്യത:
1) ഹയര്‍ സെക്കന്‍ഡറി/തത്തുല്യം
2) ടൈപ്പ്‌റൈറ്റിങ്‌. ഇംഗ്ലീഷിന്‌ മിനിറ്റില്‍ 30 വാക്കും ഹിന്ദിയില്‍ 25 വാക്കും വേഗം.
3) കംപ്യൂട്ടര്‍ പരിജ്ഞാനം.

ഒഴിവ്‌: 66. (ജനറല്‍-52, എസ്്സി-02, ഒബിസി-12). രണ്ട്‌ ഒഴിവ്‌ വികലാംഗര്‍ക്കും ആറ്‌ ഒഴിവ്‌ വിമുക്‌തഭടന്‍മാര്‍ക്കും സംവരണം ചെയ്‌തിരിക്കുന്നു. ശമ്പളനിരക്ക്‌: 5200-20200 +1900 (ഗ്രേഡ്‌ പേ).മറ്റ്‌ അലവന്‍സുകളും ലഭിക്കും.

പ്രായം: 18-27 വയസ്‌. 15/12/2008 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാര്‍ക്ക്‌ അഞ്ചും ഒബിസിക്ക്‌ മൂന്നും വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ്‌. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്കും ഇഎസ്‌ഐസി ജീവനക്കാര്‍ക്കും വിമുക്‌തഭടന്‍മാര്‍ക്കും വികലാംഗര്‍ക്കും നിയമാനുസൃത ഇളവ്‌.

എഴുത്തുപരീക്ഷ, പ്രായോഗിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ചെന്നൈ, കോയമ്പത്തൂര്‍, മധുര, സേലം, തിരുനല്‍വേലി എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ട്‌. ഒരിക്കല്‍ തെരഞ്ഞെടുത്ത പരീക്ഷാകേന്ദ്രം പിന്നീട്‌ മാറ്റി അനുവദിക്കുകയില്ല.

അപേക്ഷാഫീസ്‌: 100 രൂപ. Additional Commissioner, ESI Corporation, Chennai എന്ന പേരില്‍ ചെന്നൈയില്‍ മാറാവുന്ന ഡിമാന്‍ഡ്‌ ഡ്രാഫ്ടായി എസ്ബിഐയുടെ ഏതെങ്കിലും ബ്രാഞ്ചില്‍ ഫീസടയ്ക്കുക. പട്ടികവിഭാഗം, വികലാംഗര്‍, വിമുക്‌തഭടന്‍, ഇഎസ്‌ഐസി ജീവനക്കാര്‍ എന്നിവര്‍ക്ക്‌ ഫീസില്ല. നവംബര്‍ 22 ന്‌ ശേഷം ഫീസടച്ചാല്‍ മതി.

അപേക്ഷിക്കേണ്ട വിധം: ഒരു അപേക്ഷ അയച്ചാല്‍ മതി. ഒന്നില്‍കൂടുതല്‍ അപേക്ഷ അയച്ചാല്‍ അപേക്ഷ നിരസിക്കും. സ്വന്തം കൈപ്പടയില്‍ ഇംഗ്ലീഷ്‌ വലിയ അക്ഷരത്തില്‍ അപേക്ഷ പൂരിപ്പിക്കണം. അപേക്ഷ അയയ്ക്കുന്ന കവറിനു പുറത്ത്‌ Application for the post of LDC എന്ന്‌ എഴുതണം.

സ്പീഡ്‌/റജിസ്ട്രേഡ്‌ തപാലില്‍ അപേക്ഷ അയയ്ക്കുക. സര്‍വീസിലുള്ളവര്‍ ചട്ടപ്രകാരം വേണം അപേക്ഷ അയയ്ക്കാന്‍. നവംബര്‍ 22 ന്‌ ശേഷം അപേക്ഷ അയച്ചാല്‍ മതി. www.esichennai.org എന്ന വെബ്സൈറ്റില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കും.

വിലാസം: The Additional Commissioner, Regional Office, ESI Corporation, 143, Sterling Road, Nungambakkam, Chennai-600 034.