നാലാ‌ഴ്‌ച ദൈർഘ്യം: ലോകബാങ്കിൽ ഇന്റേണാകാം

അഭിറാം മനോഹർ| Last Modified തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (19:29 IST)
ലോക ബാങ്ക് പ്രവർത്തനങ്ങളിൽ ഉൾപ്പെടാൻ അവസരമൊരുക്കുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2022 മേയ്-സെപ്‌റ്റംബർ കാലയളവിൽ നടക്കുന്ന നാലാഴ്‌ച നീണ്ട് നിക്കുന്ന ഇന്റേൺ‌ഷിപ്പ് പ്രധാനമായും വാഷിങ്‌ടണിലായിരിക്കും നടക്കുക.

ലോകബാങ്കിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ മനസ്സിലാക്കാനും പ്രവര്‍ത്തനങ്ങള്‍ പഠിക്കാനും ഇതിലൂടെ അവസരം ലഭിക്കും. വികസനമേഖലയിലും ഹ്യൂമന്‍ റിസോഴ്‌സ്, കമ്മ്യൂണിക്കേഷന്‍സ്, അക്കൗണ്ടിങ് തുടങ്ങിയ ബിസിനസ്സ് യൂണിറ്റുകളില്‍ അവസരമുണ്ടാകും. ഇക്കോണമിക്‌സ്, ഫൈനാന്‍സ്, ഹ്യൂമന്‍ ഡെവല്പ്‌മെന്റ് (പബ്ലിക് ഹെല്‍ത്ത്, എജ്യുക്കേഷന്‍, ന്യൂട്രീഷന്‍, പോപ്പുലേഷന്‍), സോഷ്യല്‍ സയന്‍സസ് (ആന്ത്രോപോളജി, സോഷ്യോളജി), അഗ്രികള്‍ച്ചര്‍, എന്‍വയോണ്‍മെന്റ്, എന്‍ജിനിയറിങ്, അര്‍ബന്‍ പ്ലാനിങ്, നാച്വറല്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, പ്രൈവറ്റ് സെക്ടര്‍ ഡെവല്പ്‌മെന്റ്, അനുബന്ധ മേഖലകള്‍; കോര്‍പ്പറേറ്റ് സപ്പോര്‍ട്ട് (അക്കൗണ്ടിംഗ്, കമ്മ്യൂണിക്കേഷന്‍സ്, ഹ്യൂമന്‍ റിസോഴ്‌സസ് മാനേജ്‌മെന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ട്രഷറി, മറ്റ് കോർപ്പറേറ്റ് സേവനങ്ങൾ‌) തുടങ്ങിയ പ്രവർത്തനമേഖലകൾ ലഭ്യമാണ്.

മണിക്കൂർ നിരക്കിലായിരിക്കും വേതനം ലഭിക്കുക. യാത്രാ ചിലവുകളും ലഭിക്കും.അപേക്ഷകര്‍ക്ക് അണ്ടര്‍ ഗ്രാജ്വേറ്റ് ബിരുദം വേണം. മാസ്റ്റേഴ്‌സ് / പി.എച്ച്.ഡി ചെയ്യുന്നവരാകണം. ഇംഗ്ലീഷ് ഭാഷ അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവ്. ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, അറബിക്, പോര്‍ച്ചുഗീസ്, ചൈനീസ് ഭാഷകളിലെ അറിവ് അഭികാമ്യംകംപ്യൂട്ടര്‍ സ്‌കില്‍സ് ഉള്‍പ്പെടെയുള്ള നൈപുണികള്‍ നേട്ടമായിരിക്കും. വനിതകളുടെ അപേക്ഷകള്‍ പ്രതീക്ഷിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :