1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Julan goswami 6oo career wicket

600 കരിയർ വിക്കറ്റ്, ചരിത്രനേട്ടവുമായി ജുലൻ ഗോസ്വാമി

ജുലാൻ ഗോസ്വാമി
600 വിക്കറ്റുകളെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ വനിതാ താരം ജുലാൻ ഗോസ്വാമി. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില് ഓസീസ് ക്യാപ്‌റ്റൻ മെഗ് ലാന്നിങ്ങിനെ പുറത്താക്കിയതോടെയാണ് ജൂലാൻ ചരിത്രനേട്ടത്തിലെത്തിയത്.
 
വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളർമാർക്കിടയിലാണ് ജുലാൻ ഗോസ്വാമിയുടെ സ്ഥാനം. ഏകദിന വിക്കറ്റ് വേട്ടയിൽ നേരത്തെ ഒന്നാം സ്ഥാനം ജുലാൻ സ്വന്തമാക്കിയിരുന്നു. 192 ഏകദിനങ്ങളിൽ നിന്നും 239 വിക്കറ്റാണ് ജുലാൻ ഗോസ്വാമിക്കുള്ളത്.
അടുത്ത ലേഖനം
ആദ്യ 10 ഓവറിലെ അലസത പ്രശ്‌നമായി, അടുത്ത മത്സരത്തിൽ രാജസ്ഥാനിൽ മാറ്റങ്ങൾക്ക് സാധ്യത