സെറ്റിൽ മോശമായി പെരുമാറി, കരിയർ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: സംവിധായകൻ ജോസ് വെഡനെതിരെ ഗാൽ ഗദോത്

അഭിറാം മനോഹർ| Last Updated: തിങ്കള്‍, 10 മെയ് 2021 (18:15 IST)
തന്റെ കരിയർ നശിപ്പിക്കുമെന്ന് ഹോളിവുഡ് സംവിധായകൻ ജോസ് വെഡൺ ഭീഷണിപ്പെടുത്തിയിരുന്നതായി നായിക ഗാൽ ഗദോത്. ഇസ്രായേലിലെ എന്‍12 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകനിൽ നിന്നും നേരിട്ട ഭീഷണിയെക്കുറിച്ച് താരം തുറന്ന് പറഞ്ഞത്.

2017ലിറങ്ങിയ ജസ്റ്റിസ് ലീഗിന്റെ ഷൂട്ടിംഗ് സമയത്തായിരുന്നു സംവിധായകൻ മോശമായി പെരുമാറിയതെന്ന് ഗാൽ ഗദോത് പറയുന്നു. ഇക്കാര്യം പുറത്ത് പറഞ്ഞാൽ കരിയർ തന്നെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഗാൽ ഗദോത് പറഞ്ഞു.

ഇതിന് മുൻപും ജോസ് വെഡേണ്‍ ഗാല്‍ ഗദോതിനോട് അപമര്യാദയായി പെരുമാറിയതായുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ നടി ഇപ്പോളാണ് വാർത്തകൾ സത്യമാണെന്ന് തുറന്ന് സമ്മതിക്കുന്നത്. നടൻ റേ ഫിഷറും ജോസ് വെഡേന്റെ മോശമായ പെരുമാറ്റത്തെ കുറിച്ച് മാധ്യമങ്ങളോട് തുറന്ന് പറഞ്ഞിട്ടുണ്ട്.അഭിനേതാക്കളും അണിയറപ്രവർത്തകരും ജോസ് വേഡനെതിരെ നിർമ്മാതാക്കളോട് പരാതി പറഞ്ഞിട്ടും നടപടികൾ എടുത്തിരുന്നില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :