അഭിറാം മനോഹർ|
Last Modified ചൊവ്വ, 5 മെയ് 2020 (07:54 IST)
കൽപ്പറ്റ: കോഴിക്കോട് അസിസ്റ്റന്റ് കളക്‌ടർ ട്രെയിനിയായി ചുമതലയേല്‍ക്കാനൊരുങ്ങി മലയാളികളുടെ അഭിമാനമായി മാറിയ ശ്രീധന്യ.വയനാട്ടില്‍ പൊഴുതന പഞ്ചായത്തിലെ ഇടിയംവയല്‍ സ്വദേശിയായ
ശ്രീധന്യ സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേടിയ ആദിവാസി വിഭാഗത്തിൽ നിന്നുള്ള ആദ്യയാളാണ്. പട്ടികവര്‍ഗ വിഭാഗത്തിലെ കുറിച്യ സമുദായംഗമാണ്. തരിയോട് നിർമല ഹൈസ്കൂളിലായിരുന്നു ശ്രീധന്യയുടെ പ്രാഥമിക വിദ്യാഭ്യാസം.
കോഴിക്കോട് ദേവഗിരി കോളേജിൽ നിന്നും സുവോളജി ബിരുദധാരിയായ ശ്രീധന്യ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ നിന്ന് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു സിവിൽ സർവീസ് സ്വന്തമാക്കിയത്.വയനാട്ടിൽ നിന്നുള്ള ആദ്യ സിവിൽ സർവീസുകാരി കൂടിയായ ശ്രീധന്യ 410ആം റാങ്കാണ് സിവിൽ സർവീസ് പരീക്ഷയിൽ സ്വന്തമാക്കിയത്.