എനിക്ക് ഒരു കാര്യം നിര്‍ബന്ധമാണ്. കറികള്‍ക്ക് അരകല്ലില്‍ അരച്ച് ചേര്‍ക്കണം. വീട്ടില്‍ എല്ലാ കറികള്‍ക്കും കല്ലില്‍ അരച്ച് ചേര്‍ക്കുകയാണ് പതിവ്. വെള്ളം കുറച്ചും കൂട്ടിയും നമ്മുടെ ഇഷ്ടത്തിന് മിക്സിയില്‍ അരച്ച് എടുക്കാന്‍ പറ്റുമോ?
ഏറ്റവും ആസ്വാദ്യമായ വിഭവം?
സത്യം പറഞ്ഞാല്‍ രുചികളെ ‘വിമര്‍ശന ബുദ്ധിയോടെ’യാണ് എന്‍റെ നാവ് സ്വീകരിക്കുന്നത്. കൂടുതല്‍ പറഞ്ഞാല്‍ ചേരുവയുടെ ഏറ്റക്കുറച്ചിലുകള്‍ പരതുകയാണ് രുചി ആസ്വദിക്കുന്നതിനെക്കാളും ചെയ്യാറ്.
എന്നാലും ഏറ്റവും ആസ്വാദ്യത തോന്നുന്ന ഒരു വിഭവം ഉണ്ടാവുമല്ലോ?
അത് സാധാരണ അരിപ്പായസമാണ്. മിക്കപ്പോഴും വീട്ടിലുണ്ടാക്കും, ഉണ്ടാക്കാനും വളരെ എളുപ്പം.
ഒരു നൊസ്റ്റാള്‍ജിക് സ്വാദിനെ കുറിച്ച് പറയാമോ?
ഞാന്‍ കുട്ടിക്കാലത്ത് കോലിയക്കോട്ടെ (തിരുവനന്തപുരം) തറവാട്ടിലായിരുന്നു. അവിടെ കിച്ചടി, പച്ചടി, മോരു കറി തുടങ്ങിയവ അച്ഛമ്മ ഉണ്ടാക്കി ദിവസങ്ങളോളം വയ്ക്കുമായിരുന്നു. ഉറിയില്‍ സൂക്ഷിച്ചു വച്ചിരുന്ന ആ വിഭവങ്ങള്‍ നല്‍കിയ രുചിയാണ് എന്നെ സംബന്ധിച്ചിടത്തോളം ‘നൊസ്റ്റാള്‍ജിക് രുചി’.