ഓണം എന്നാല്‍ ‘ടെന്‍ഷന്‍ ഫ്രീ’ ദിനം

WEBDUNIA|
PRO
മാവേലി നാടിന്റെ സ്മരണകളുമായി കേരളക്കരയില്‍ സമൃദ്ധിയുടെ പൊന്നോണം വന്നെത്തി. ഈ ഓണ നാളില്‍ കേരളത്തിലെ പ്രഗത്ഭമതികളായ നിയമസഭാ സാമാജികരില്‍ ഒരാളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്തു ചെയ്യും? ഓണത്തെ കുറിച്ച് തിരുവഞ്ചൂരിന്റെ അഭിപ്രായമെന്താണ്?

ആഘോഷ വേളകളിലൊക്കെ മണ്ഡലത്തെ പിരിഞ്ഞു നില്‍ക്കാന്‍ വൈമനസ്യം കാട്ടുന്ന തിരുവഞ്ചൂര്‍ ഓണ നാളില്‍ പക്ഷേ ഒരു മുങ്ങുമുങ്ങും. എവിടേക്കെന്നല്ലേ, അങ്ങ് തിരുവഞ്ചൂരിലെ തറവാട്ട് വീട്ടിലേക്ക്.

അവിടെ കുടുംബാംഗങ്ങളെല്ലാവരുമായും ഒരു ഒത്തു ചേരല്‍, പിന്നെ ഒരുമിച്ചൊരു ഓണ സദ്യ.

മലയാളി ലോകത്ത് എവിടെയാണെങ്കിലും തിരുവോണത്തിന് വീട്ടില്‍ എത്തുമെന്നുള്ള തത്വമാണ് ഇവിടെ പാലിക്കപ്പെടുന്നത്.

എന്നാല്‍, രാഷ്ട്രീയത്തില്‍ എത്തിയ ശേഷം പലപ്പോഴും തിരക്കൊഴിഞ്ഞ് സമാധാനമായി ഇരുന്ന് ഓണമുണ്ണാന്‍ സാധിച്ചിട്ടില്ല എന്നത് തിരുവഞ്ചൂരിനെ സംബന്ധിച്ചിടത്തോളം പൊളിവചനവുമല്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :