പി എസ് സി: പ്രതിപക്ഷം സഭ വിട്ടു

തിരുവനന്തപുരം| WEBDUNIA|
അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപോയി. പി എസ് സി നിയമനത്തിലെ സ്തംഭനാവസ്ഥ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷത്തുനിന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ആയിരുന്നു അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

എന്നാല്‍, പി എസ് സി നിയമനങ്ങളില്‍ കാലതാമസം നേരിടുന്നില്ലെന്ന് അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി നല്‍കിയ മന്ത്രി തോമസ് ഐസക്ക് പറഞ്ഞു. മന്ത്രിയുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ കെ രാധാകൃഷ്‌ണന്‍ അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

തുടര്‍ന്ന് അടിയന്തിരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷാംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങി പോകുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :