ഓണം എന്നാല്‍ ‘ടെന്‍ഷന്‍ ഫ്രീ’ ദിനം

WEBDUNIA|
ഓണമെന്നാല്‍ സദ്യവട്ടങ്ങളൊക്കെയായിരിക്കും ശരാശരി മലയാളിയുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക എന്നാല്‍ തിരുവഞ്ചൂരിനെ സംബന്ധിച്ചിടത്തോളം ഓണമെന്നാല്‍ “ടെന്‍ഷന്‍ ഫ്രീ ദിവസ’മാണ്. സദ്യയും വിഭവങ്ങളും അതിന്റെ വഴിക്ക് നടക്കട്ടെ, അത് തിരുവഞ്ചൂരിന് പ്രശ്നമല്ല.

ഒരു കുടുംബ കൂട്ടായ്മയും തിരക്കുകള്‍ക്ക് ഒരു നൊടിയിട അവധിയും മാത്രമാണ് ഈ പൊതുപ്രവര്‍ത്തകന്റെ ഓണം. ഓണം നല്‍കുന്ന അന്തരീക്ഷമാണ് ഏറ്റവും ആഘോഷിക്കേണ്ടത് എന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പക്ഷം.

മൂത്ത സഹോദരന്റെ വിയോഗം കാരണം തിരുവഞ്ചൂരിന് ഇത്തവണ ഓണത്തിന് പ്രത്യേകിച്ച് ഒരു ആഘോഷവുമില്ല. മൂത്ത സഹോദരന്‍ ഭാസ്കരന്‍ നായര്‍ മരിച്ചിട്ട് മൂന്ന് മാസമാവുകയാണ്. പോരാത്തതിന്, ഇത്തവണ ആണ്മക്കള്‍ രണ്ട് പേരും അമേരിക്കയില്‍ നിന്ന് എത്തുകയുമില്ല.

പിന്നെ, മകള്‍ ആതിര ബാംഗ്ലൂരില്‍ നിന്ന് എത്തുമെന്നുള്ളത് മാത്രമാണ് തിരുവഞ്ചൂരിനെ ഇത്തവണ ഓണത്തോട് അടുപ്പിച്ച് നിര്‍ത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :