സ്റ്റാഡ്നിക്കാവട്ടെ 2007 ലെ ലോക അഞ്ചാം നമ്പര്‍ താരം അമേരിക്കയിലെ ഡഗ് സ്ക്വാബിനെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. ഈ മത്സരത്തിലാണ് സുശീല്‍ തോല്‍ക്കുന്നത്. ഇതോടെ സ്റ്റാഡ്നിക് ഫൈനലിലെത്തി.
റിപെചേജ് മ്മത്സരത്തില് ആദ്യം സുശീല്‍ സ്ക്വാബിനെയാണ് തോല്പിച്ചത്. കഴിഞ്ഞ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്ക്വാബ് അഞ്ചാമനും സുശീല്‍ ഏഴാമനുമായിരുന്നു.പിന്നെ ബെലാറസിന്റെ ആല്‍ബെര്‍ട്ട് ബാട്രിയോവിനെ പരാജയപ്പെടുത്തി.
മറുഭാഗത്ത് 2007 ലെ ലോകചാമ്പ്യന്‍ഷിപ്പിലെ സ്വര്‍ണ്ണമെഡല്‍ ജേതാഉം 2008 ലെ യൂറോപ്യന്‍ ചാമ്പ്യനുമായ തുര്‍ക്കി താരം റമസാന്‍ ഷാഹിന്‍ സ്റ്റാഡ്നിക്കിനെ തോല്‍പ്പിച്ച് ഒളിമ്പിക് ജേതാവായി. ഷാഹിന്‍ തോല്‍പ്പിച്ചവരില്‍ നിന്ന് ഒരാള്‍ മറ്റൊരു വെങ്കല മെഡല്‍ ജേതാവായി വരികയും ചെയ്തു.