ബ്രസീല്‍, അമേരിക്ക സെമിയില്‍

PROPRO
ഒളിമ്പിക്‍സ് വനിതാ ഫുട്ബോളില്‍ അമേരിക്കയും ബ്രസീലും സെമിയില്‍ കടന്നു. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ കാനഡയെ 2-1 നു പരാജയപ്പെടുത്തിയാണ് അമേരിക്ക സെമിയിലേക്ക് കടന്നത്.

വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ അമേരിക്കന്‍ താരം ആഞ്ജല ഹക്കിള്‍സ്, നടാഷാ കൈ എന്നിവര്‍ നേടിയ ഗോളുകള്‍ക്ക് ജയിച്ചാന് അമേരിക്ക മുന്നേറിയത്. കാനഡയ്‌ക്കായി നായകന്‍ ക്രിസ്റ്റീന സിങ്ക്ലൈയര്‍ ഒരു ഗോള്‍ മടക്കി.

ബ്രസീല്‍ ഇതേ സ്കോറിനു തന്നെ നോര്‍വേയെ പരാജയപ്പെടുത്തി. ഇരു പകുതികളിലുമായി ബ്രസീലിനായി സ്കോര്‍ ചെയ്തത് ദാനിയേലയും സൂപ്പര്‍ താരം മാര്‍ത്തയുമായിരുന്നു. നോര്‍‌വേ പെനാല്‍റ്റിയില്‍ നിന്നും ഒരു ഗോള്‍ മടക്കി.

മറ്റൊരു ക്വാര്‍ട്ടറില്‍ ജപ്പാന്‍ നഗസാതോ യൂക്കി, സാവാ ഹൊമാര എന്നിവര്‍ നേടിയ ഗോളുകള്‍ക്ക് ചൈനയെ പരാജയപ്പെടുത്തി. ലോക ചാമ്പ്യന്‍ ജര്‍മ്മനിയും ഇതേ ഗോളിനു സ്വീഡനെ പരാജയപ്പെടുത്തി.

ബീജിംഗ്:| WEBDUNIA|
ജപ്പാന്‍ അമേരിക്കയ്‌ക്ക് എതിരെയാണ് സെമി ഫൈനല്‍ കളിക്കുക. ആഗസ്റ്റ് 18 നു നടക്കുന്ന രണ്ടാം സെമിയില്‍ ബ്രസീല്‍ ജര്‍മ്മനിയെയേയും നേരിടും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :