1992 ഒളിമ്പിക്‍സില്‍ ടീം ഇനത്തില്‍ ഒളിമ്പിക് സ്വര്‍ണ്ണം നേടിയ ചുസോവിറ്റിനിയെ 2002 ല്‍ ജര്‍മ്മനി ഇരു കയ്യും നീട്ടി സ്വീകരിച്ചു. തന്നെ ദത്തെടുത്ത ജര്‍മ്മന്‍ ടീമിനൊപ്പം മത്സരിച്ചു തുടങ്ങിയത് 2006 മുതലാണ്. അപ്പോഴേയ്‌ക്കും കൊളോണില്‍ താമസക്കാരിയും ജര്‍മ്മന്‍ പൌരത്വത്തിനു അവകാശിയുമായി താരം മാറി.
മകനാണ് തന്‍റെ ഉത്തേജനം എന്ന് പറയുന്ന താരം പുത്രന്‍റെ ചികിത്സയ്‌ക്കായി മത്സരങ്ങളില്‍ നിന്നും ലഭിച്ച പണം മുഴുവനും ചെലവഴിച്ചു. പ്രായം കഴിഞ്ഞിട്ടും ജിംനാസ്റ്റിക്‍സ് രംഗത്ത് താരത്തെ ഇപ്പോഴും നിലനിര്‍ത്താന്‍ ഒരു കാരണം മകന്‍റെ അസുഖമായിരുന്നു എന്നും ചുസോവിറ്റിനി പറയുന്നു. ജര്‍മ്മന്‍ ബാലനായി എട്ട് വയസ്സ് തികഞ്ഞ പുത്രന്‍റെ ആരോഗ്യം മെച്ചപ്പെട്ടു. ഇടയ്ക്കിടയ്ക്ക് വേണ്ടി വരുന്ന രക്ത പരിശോധന മാത്രമാണ് ഇനിയുള്ളത്.
അമ്മയായതിനു ശേഷം കായികരംഗത്ത് മികവ് തെളിയിച്ച ജിംനാസ്റ്റിക്‍സ് താരങ്ങളിലാണ് ഓക്സിനയും. എട്ട് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ താരം ഇതിനകം മത്സരിച്ചു. 1991 ല്‍ സോവ്യറ്റു യൂണിയനു വേണ്ടി ആയിരുന്നു ആദ്യ മെഡല്‍ നേടിയത്. ജിംനാസ്റ്റിക്‍സില്‍ വോള്‍ട്ട് ഇനത്തില്‍ പ്രത്യേക മികവുള്ള 33 കാരിയായ ചുസോവിറ്റിനി യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാമ്പ്യനാണ്. ഭര്‍ത്താവ് ബഘോദിര്‍ കുര്‍പ്പാനോവ് ഉസ്ബക്കിസ്ഥാന്‍റെ മുന്‍ ഗുസ്തി പരിശീലകനായിരുന്നു.
WEBDUNIA|
ജിംനാസ്റ്റിക്സിലെ വോള്‍ട്ട് ഇനത്തില്‍ ഏറ്റവും കൂടുതല്‍ വ്യക്തിഗത നേട്ടത്തിനു കൂടി ഉടമയാണ് ചുസോവിറ്റിനി. 25 വര്‍ഷമായി തുടരുന്ന പരിപാടി 2012 ലണ്ടന്‍ ഒളിമ്പിക്‍സിലേക്ക് കൂടി നീട്ടണമെന്നാണ് താരത്തിന്‍റെ മോഹം.