ചുസോവിറ്റിനിക്ക് അതിരുകളില്ല

PROPRO
ബീജിംഗ് ഒളിമ്പിക്‍സിനായി എത്തുന്ന ഓക്‍സാന ചുസോവിറ്റിനിയ്‌ക്ക് വ്യത്യസ്ത ദേശീയതയോ രാജ്യാന്തര അതിരുകളോ, പതാകയോ ഒന്നും ഒരിക്കലും പ്രശ്‌നമല്ല. നാല് ഒളിമ്പിക്‍സില്‍ പങ്കെടുത്ത ഈ വെറ്ററന്‍ താരം സോവ്യറ്റു യൂണിയന്‍റെയും ഉസ്ബെക്കിസ്ഥാന്‍റെയും കുപ്പായത്തിനു ശേഷം ജര്‍മ്മന്‍ സംസ്ക്കാരത്തിലാണ് ബീജിംഗിലേക്ക് വരുന്നത്.

തുടര്‍ച്ചയായി അഞ്ചാം ഒളിമ്പിക്‍സിനെത്തുന്ന ചുസോവിറ്റിനി ഒളിമ്പിക്സില്‍ നാല് തവണ പങ്കെടുത്ത ജിം‌നാസ്റ്റിക്‍സിലെ ആദ്യ താരമാണ്. മുന്‍ സോവ്യറ്റു യൂണിയനില്‍ പിറന്ന് അവിടെ വളര്‍ന്ന് അവര്‍ക്കായി ഒളിമ്പിക്സില്‍ അരങ്ങേറിയ ചുസോവിറ്റിനി അഞ്ചാം ഒളിമ്പിക്‍സില്‍ പങ്കെടുക്കാനെത്തുന്നത് ജര്‍മ്മന്‍ കുപ്പായത്തിലും.

ഒളിമ്പിക്സില്‍ നാലിലും മൂന്ന് വ്യത്യസ്ത രാജ്യങ്ങളെ പ്രതിനിധീകരിക്കേണ്ടി വന്ന ആദ്യതാരവും ചുസോവിറ്റിനി ആകും. സോവ്യറ്റു യൂണിയന്‍ തകര്‍ന്നതിനു ശേഷമുള്ള ആദ്യ ഒളിമ്പിക്സില്‍ സോവ്യറ്റു യൂണിയനിലെ ഒരു സ്വതന്ത്ര സ്റ്റേറ്റ് എന്ന നിലയില്‍ യു എസ് എസ് ആര്‍ ടീമിലായിരുന്നു ചുസോവിറ്റിനി 1992 ബാഴ്‌സിലോണ ഒളിമ്പിക്സില്‍ ആദ്യം പങ്കെടുത്തത്. അതിനു ശേഷമുള്ള അറ്റ്ലാന്‍റ, സിഡ്നി, ഏതന്‍സ് ഒളിമ്പിക്സില്‍ ഉസ്ബെക്കിസ്ഥാനൊപ്പം മത്സരിച്ചു.

ബീജിംഗില്‍ താരം ജര്‍മ്മന്‍ കുപ്പായത്തില്‍ ആയിപ്പോകാന്‍ കാരണം പുത്രന്‍ അലീഷറാണ്. കായികതാരത്തെ മാതൃത്വം മറന്ന അവസ്ഥയിലാണ് ചുസോവിറ്റിനി ജര്‍മ്മനിയിലേക്ക് ചെക്കേറിയത്. മൂന്നാം വയസ്സു മുതല്‍ രക്താര്‍ബ്ബുദ ബാധിതനായ മകന്‍ അലീഷറിനു വിദഗ്‌ദ ചികിത്സയ്‌ക്കുള്ള സൌകര്യം ഉസ്ബക്കിസ്ഥാനില്‍ ഇല്ലാതിരുന്നത് ജര്‍മ്മനിക്കു നേട്ടമായി.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :