ഒളിന്പിയ

WEBDUNIA|

പടിഞ്ഞാറന്‍ ഗ്രീസിലെ മനോഹരമായ ഭൂപ്രദേശമാണ് ഒളിന്പിയ. ക്രിസ്തുവിന് മൂന്നു സഹസ്രാബ്ദം മുന്പുതന്നെ ഇത് ജനവാസ കേന്ദ്രമായിരുന്നു. മൈസനേനിയന്‍ കാലഘട്ടം മുതല്‍ മതകേന്ദ്രമായത് മാറി.

ഗ്രീസിലെ വരണ്ട ഭൂപ്രദേശത്തിലെ പച്ചത്തുരുത്താണ് ഒളിന്പിയ. മരങ്ങളും തോപ്പുകളും നിറഞ്ഞ് ഹരിതഭംഗിയും സമൃദ്ധിയും തുടിക്കുന്ന ഭൂമിക.

ദേവതകളുടെ പിതാവായ സെയൂസ് ദേവന്‍റെ ആസ്ഥാനമായ ആള്‍ട്ടിസ് ഇവിടെയാണ്. ഒളിന്പിക് കളികളുടെ തുടക്കവും ഇവിടെയായിരുന്നു. ആള്‍ട്ടിസ് എന്നാല്‍ തോപ്പ് എന്നാണര്‍ത്ഥം.- അല്‍സോസ് എന്ന ഇലിയന്‍ വാക്കിന്‍റെ തത് ഭവ ശബ്ദം.

ആല്‍ഫിയോസ്, ക്ളാഡിയോസ് നദികള്‍ സംഗമിക്കുന്ന ക്രോനിയോണ്‍ കുന്നിന്‍ ചെരുവിലെ മരങ്ങള്‍ പന്തലിച്ച വിശാലതയിലാണ് ഒളിന്പിയ. ഇവിടെ പണ്ടുകാലം മുതല്‍ക്കേ ഒലിവു മരങ്ങളും ഓക്കും പൈനും പ്ളെയിന്‍ മരങ്ങളും ഉണ്ടായിരുന്നു. വൃക്ഷങ്ങള്‍ നിറഞ്ഞുകിടക്കുന്നതു കൊണ്ടാണിവിടം തോപ്പ് എന്നര്‍ത്ഥം വരുന്ന ആള്‍ട്ടിസ് എന്നറിയപ്പെട്ടത്.

ദേവതമാരുടെ ആസ്ഥാനമായ സാങ്ച്വറികളിലാണ് ഗ്രീക്കുകാര്‍ ആരാധന നടത്തുക. അവിടെ അന്പലങ്ങളും ഖജനാവുകളും പ്രതിമകളും കെട്ടിടങ്ങളും മറ്റും അവര്‍ ഉണ്ടാക്കി വച്ചു. ഒളിന്പിയയിലെ ആള്‍ട്ടിസില്‍ സെയൂസ് ദേവന്‍റെ ക്ഷേത്രമാണുള്ളത്.

സെയുസ് ദേവനെ പ്രീതിപ്പെടുത്താനായി ക്രി.മു. 776-ാം ആണ്ടിലാണ് ഒളിന്പിയയില്‍ കായികമേള അരങ്ങേറിയത്. പെലോപ്പോന്നീസിലെ രാജാവായിരുന്ന പെലോപ്സ് ആയിരുന്നു മേളയുടെ തുടക്കക്കാരനും സംഘാടകനും

മതപരമായ ചടങ്ങോ ആചാരമോ ആയിട്ടായിരുന്നു തുടക്കം. പിന്നീടവയുടെ സ്വഭാവം മാറി. കളികളും കായികബല പരീക്ഷണങ്ങളും കായികക്ഷമതാ പരീക്ഷണങ്ങളുമായവ മാറി.

പത്തു നൂറ്റണ്ടിലേറെ നീണ്ട യുദ്ധങ്ങളുടെയും ശനി കാലത്തിന്‍റെയുമൊടുവില്‍ ഗ്രീക്കുകാര്‍ ഇവിടെ സമ്മേളിച്ചാണ് മഹത്തായ വിജയം ആഘോഷിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :