ബീജിംഗ്: |
WEBDUNIA|
Last Modified ശനി, 23 ഓഗസ്റ്റ് 2008 (11:47 IST)
ഒളിമ്പിക്സില്‍ സ്വര്‍ണ്ണം നേടി ഡക്കാത്‌ലണ്‍ താരം ക്ലേയും പോള്‍വാള്‍ട്ട്‌താരം സ്റ്റീവ്ഹൂക്കറും അമേരിക്കയുടെയും ഓസ്ട്രേലിയയുടെയും പ്രതീക്ഷ കാത്തു. മെഡല്‍ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന യു എസിന്‍റെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് വിഭാഗത്തില്‍ ഇതോടെ അമേരിക്കയ്ക്ക് ഒരു സ്വര്‍ണ്ണം കൂടിയായി.
ട്രാക്കില്‍ അത്ര സജീവമാകാതിരുന്ന അമേരിക്കന്‍ ടീമിന്‍റെ പ്രതീക്ഷയാണ് ഡെക്കാത്‌ലണിലൂടെ ബ്രയാന്‍ക്ലേ നില നിര്‍ത്തിയത്. നാല് വര്‍ഷം മുമ്പ് ഏതന്‍സിലെ വെള്ളി മെഡല്‍ ജേതാവായിരുന്ന ക്ലേ 8,791 പോയിന്‍റ് നേടിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. അമേരിക്കന്‍ താരം പിന്നിലാക്കിയത് ബലാറസിന്‍റെ ആന്ദ്രേ ക്രൌചെങ്കായെ ആണ്.
ഇരുവരും തമ്മില്‍ 240 പോയിന്‍റ് വ്യത്യാസമായിരുന്നു. ക്യൂബന്‍ താരം ലേണല്‍ 8,527 പോയിന്‍റില്‍ വെങ്കലം നേടി. 100 മീറ്ററിലും ലോംഗ് ജമ്പിലും നേരത്തേ മുന്നിലെത്തിയ താരം വെള്ളിയാഴ്ച 1500 മീറ്ററിലും മികവ് കണ്ടെത്തി.
പോള്‍വാള്‍ട്ടില്‍ സ്വര്‍ണ്ണം നേടിയ ഓസ്ട്രേലിയന്‍ താരം സ്റ്റീവ് ഹൂക്കറാണ് ഓസ്ട്രേലിയന്‍ മെഡല്‍ പട്ടികയില്‍ ഒരു സ്വര്‍ണ്ണം കൂടി വെള്ളിയാഴ്ച നല്‍കിയത്. 5.96 മീറ്റര്‍ ചാടിയാണ് സ്റ്റീവ് സ്വര്‍ണ്ണം നേടിയത്. 5.85 ചാടിയ റഷ്യന്‍ താരം യെവ്ക്കെനി ലുക്യാനെങ്കോ വെള്ളിയും 5.70 മീറ്റര്‍ ചാടിയ ഡെന്നിസ് യുര്‍ചെങ്കോ വെങ്കലവും കരസ്ഥമാക്കി.