ഷറപ്പോവയ്ക്ക് ആദ്യ ക്ലേ കിരീടം

maria sharapova
WDWD
അമേരിക്കയിലെ അമേലിയ ദ്വീപില്‍ നടക്കുന്ന ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സീഡായ റഷ്യയിലെ മരിയ ഷറപ്പോവ കളിമണ്‍ കോര്‍ട്ടിലെ ആദ്യ കിരീടം നേടി.

സ്ലോവാക്കിയയുടെ ഡൊമിനിക്ക സിബുല്‍ക്കോവയെയാണ് ഷറപ്പോവ ഫൈനലില്‍ പരാജയപ്പെടുത്തി കിരീടം നേടിയത്. പതിനെട്ടുകാരിയായ സിബുല്‍ക്കോവയുടെ ആദ്യ ഡബ്ല്യു.ടി.എ ടൂറിലെ ആദ്യ ഫൈനലാണിത്.

ആദ്യ സെറ്റ് ടൈബ്രേക്കറിലേക്ക് നീങ്ങിയ ശേഷമാണ് ഷറപ്പോവയ്ക്ക് വിജയിക്കാനായത്. സ്കോര്‍: 7-6, 6-3. എന്നാല്‍ രണ്ടാം സെറ്റില്‍ അധികമൊന്നും വിയര്‍പ്പൊഴുക്കാതെ ഷറപ്പോവ സെറ്റും കിരീടവും നേടി.

കളിമണ്‍ കോര്‍ട്ടിലും തനിക്ക് നന്നായി കളിക്കാന്‍ അറിയാം എന്ന് തെളിയിച്ചിരിക്കുകയാണ് ഈ വിജയത്തോടെ ഷറപ്പോവ.

ഷറപ്പോവയുടെ 2008 ലെ മൂന്നാമത്തെ കിരീടമാണിത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍, ദോഹ ചാമ്പ്യന്‍ഷിപ്പ് എന്നിവയാണ് മറ്റ് രണ്ട് കിരീടങ്ങള്‍.

ഇന്ത്യന്‍ വെല്‍‌സിലെ സെമിഫൈനലില്‍ സ്വെറ്റ്ലാന കുസ്നെറ്റ്സോവയോട് സെമിയില്‍ പരാജയപ്പെട്ടത് മാത്രമാണ് 2008 ലെ പരാജയം.

അമേലിയ| WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :