സന്ധ്യാസമയത്തെ പ്രാര്‍ഥന എങ്ങനെയാകണം ?

സന്ധ്യാസമയത്തെ പ്രാര്‍ഥന എങ്ങനെയാകണം ?

 astrology , sandhya vandanam , prayer , bilef , Astro , ദൈവികം , പ്രാര്‍ഥന , സന്ധ്യാസമയം , ദീപം
jibin| Last Modified ശനി, 12 മെയ് 2018 (14:09 IST)
തൃസന്ധ്യാസമയം അഥവാ സന്ധ്യാസമയം ദൈവികമായ പ്രത്യേകതകള്‍ നിറഞ്ഞതാണെന്നാണ് ഒരു വിഭാഗം പേര്‍ വിശ്വസിക്കുന്നത്. ഹൈന്ദവഭവനങ്ങളില്‍ ഈ സമയത്ത് പ്രത്യേക പ്രാര്‍ഥനകളും ആരാധനകളും നടത്തുന്നത് പതിവാണ്.


സന്ധ്യാസമയം പരിശുദ്ധമായ സമയമാണെന്നാണ് പഴമക്കാര്‍ പറയപ്പെടുന്നത്. ഈ വേളയില്‍ ഒഴിവാക്കേണ്ടതും ചെയ്യേണ്ടതുമായ കര്‍മ്മങ്ങള്‍ ഉണ്ട്. ദീപം തെളിയിച്ച ശേഷം ഗൃഹത്തിലുള്ളവർ ദീപത്തെ വണങ്ങുകയും പ്രാര്‍ഥനകളില്‍ മുഴുകുകയും വേണം. ഇത് കുടുംബത്തിലേക്ക്‌ ഐശ്വര്യം എത്തിക്കും.

കുളിച്ച്
ശുഭ്രവസ്‌ത്രം ധരിച്ച്‌ ഭസ്മധാരണത്തോടെ നാമം ജപിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇതോടെ ഗ്രഹത്തിന്റെ ദോഷം മാറുന്നതിനും അതിനൊപ്പം മനസ്സ് നിർമ്മലമാകുകയും ചെയ്യും. ദുര്‍ചിന്തകള്‍ കുറയ്‌ക്കാനും ഏകാഗ്രത വര്‍ദ്ധിക്കാനും തൃസന്ധ്യ നേരത്തുള്ള ഈശ്വരനാമം സഹായിക്കും.

അതേസമയം, തൃസന്ധ്യയ്ക്ക്‌ വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നത് ദോഷകരവും ഐശ്വര്യക്കേടുമാണെന്ന് ആചാര്യന്മാര്‍ വ്യക്തമാക്കുന്നു. ഈ സമയത്ത് ഒരിക്കലും വീട് വൃത്തിയാക്കരുത്. കൂടാതെ, അതിഥി സല്‍ക്കാരം, ഭക്ഷണം കഴിക്കുക, മറ്റുള്ളവര്‍ക്ക് പണം നല്‍കുക എന്നിവ ഒരിക്കലും പാടില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :