jibin|
Last Updated:
ചൊവ്വ, 17 ഏപ്രില്‍ 2018 (16:51 IST)
സര്‍പ്പങ്ങളെ ആരാധിക്കുകയും അവയുമായി ബന്ധപ്പെട്ട വിശ്വാസങ്ങളെ മുറുകെ പിടിക്കുന്നവരുമാണ് ഒരു വിഭാഗം ഭാരതീയര്‍. ആചാരങ്ങളും ചടങ്ങുകളുമായി പല വിശ്വാസങ്ങളും കെട്ടു പിണഞ്ഞു കിടക്കുന്നു.
പുരാത കാലം മുതല്‍ ഭാരതീയര്‍ നാഗങ്ങളെ ആരാധിക്കുകയും അവയ്‌ക്കായി പ്രത്യേക പൂജകള്‍ നടത്തുകയും ചെയ്യുന്നു. എന്നാല്‍ നാഗപൂജ നടത്താന്‍ പാടില്ലാത്ത സമയമുണ്ട്.
സർപ്പങ്ങൾ പുറ്റിൽ തപസിരിക്കുന്ന കാലമായ ഇടവം മുതൽ കന്നിയിലെ ആയില്യം വരെ നാഗാരാധന പാടില്ല. ഇത് തെറ്റിക്കുന്നത് ഫലം വിപരീതമാകുന്നതിനൊപ്പം ദോഷം ചെയ്യും.
ഇടവം മുതൽ കന്നിയിലെ ആയില്യം വരെയുള്ള കാലങ്ങളില്‍ നാഗങ്ങള്‍ പുറ്റിൽ മുട്ടയിൽ അടയിരിക്കുന്നു എന്നും അഭിപ്രായമുണ്ട്. അതിനാൽ ഈ സമയം ആരാധനകളും പൂജകളും ഒഴിവാക്കേണ്ടതാണ്.