jibin|
Last Modified ചൊവ്വ, 17 ഏപ്രില്‍ 2018 (15:17 IST)
ഒരു വിഭാഗം ജനങ്ങള്‍ നാഗങ്ങളെ ആരാധിക്കുന്നവരാണ്. വിശ്വാസങ്ങളുടെ ഭാഗമായും ആരാധനയുമായി കൂട്ടിക്കലര്‍ത്തിയുമാണ് സര്‍പ്പങ്ങളെ ദൈവങ്ങളുടെ ഗണത്തില്‍ പെടുത്തിയിരിക്കുന്നത്. ഈ വിശ്വാസങ്ങള്‍ക്ക് എത്രത്തോളം ദൈവികത ഉണ്ടെന്ന കാര്യത്തില്‍ വ്യക്തത ഇല്ലെങ്കിലും
ആരാധന ഇന്നും തുടരുന്നുണ്ട്.
നാഗങ്ങളെ പൂജിക്കുന്ന ഇടങ്ങളില്‍ എന്തിനാണ് മഞ്ഞള്‍ പൊടി വിതറുന്നത് എന്ന് പലര്‍ക്കുമറിയില്ല. ചന്ദനം പോലെ തന്നെയാണ് മഞ്ഞള്‍ പൊടിയെന്നും വിശ്വസിക്കുന്നവരുണ്ട്. എന്നാല്‍ ഇതിലെ സത്യാവസ്ഥ മറ്റൊന്നാണ്.
പാമ്പുകള്‍ ഇഴയുമ്പോള്‍ അവയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടാകും. ഈ മുറിവുകള്‍ ഭേദമാകുന്നതിനാണ് മഞ്ഞള്‍ പൊടി സഹായിക്കുന്നത്. നാഗങ്ങള്‍ വസിക്കുന്ന ഭൂമിയില്‍ മഞ്ഞള്‍ പൊടി
വിതറിയാല്‍ അനുഗ്രഹം ഉണ്ടാകുമെന്നും ആചാര്യന്മാര്‍ പറയുന്നു.