മനാമയില്‍ മലയാളികളുടെ കടകള്‍ക്ക് നേരെ ബോംബേറ്

മനാമ| Last Modified ബുധന്‍, 7 മെയ് 2014 (17:12 IST)
അക്രമികള്‍ പെട്രോള്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്ന് സിത്ര മാര്‍ക്കറ്റിലുണ്ടായ തീപിടിത്തത്തില്‍ മലയാളികളുടെ കടകള്‍ കത്തിനശിച്ചു.

വടകര സ്വദേശികളായ മഹേഷ്, ബജേഷ്, കണ്ണൂര്‍ സ്വദേശി ഹാരിസ് എന്നിവരുടെ കടകളാണ് കത്തിയത്. വന്‍ നഷ്ടം പ്രതീക്ഷിക്കുന്നു. ആളപായമില്ല. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് ആക്രമണം.

സിത്ര പൊലീസ് സ്റ്റേഷനും സമീപത്തെ മാര്‍ക്കറ്റും പെട്രോള്‍ ബോംബ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കടകളില്‍ നിമിഷ നേരം കൊണ്ട് തീപടര്‍ന്നു. മൂന്ന് കടകള്‍ പൂര്‍ണമായും രണ്ട് കടകള്‍ ഭാഗികമായും കത്തിനശിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :