ഓണം ഈദ് സംഗമവുമായി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ്

BIJU| Last Updated: ചൊവ്വ, 17 ഒക്‌ടോബര്‍ 2017 (21:45 IST)
ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റിന്റെ (ADAK) ഓണം ഈദ് സംഗമത്തിന്റെ (ചിലമ്പ് 2017) ഫ്ലയര്‍, റാഫിള്‍, ഫുഡ് കൂപ്പണ്‍ എന്നിവ
പ്രകാശനം ചെയ്തു. പ്രസിഡന്റ് ബി എസ് പിള്ളൈയുടെ അധ്യക്ഷതയില്‍ അബ്ബാസിയ സാരഥി ഹാളില്‍ (15/10/2017) ഞായറാഴ്ച കൂടിയ നിര്‍വാഹകസമിതി യോഗത്തില്‍ അസ്സോസിയേഷന്റെ രക്ഷാധികാരി ചാക്കോ ജോര്‍ജ് കുട്ടി വൈസ് പ്രസിഡന്‍റ് ക്രിസ്റ്റഫര്‍ ഡാനിയലിനു നല്‍കിക്കൊണ്ട് വിതരണോത്ഘാടനം നിര്‍വഹിച്ചു.

നവംബര്‍ 10 വെള്ളിയാഴ്ച കേരളാ ആര്‍ട്ട് സര്‍ക്കിള്‍ (പോപ്പിന്‍സ് ഹാളിനു സമീപം) അബ്ബാസിയയില്‍ വച്ച് നടക്കുന്ന ഓണം ഈദ് സംഗമത്തില്‍ വിവിധ കലാപരിപാടികളോടൊപ്പം കുവൈറ്റില്‍ ആദ്യമായി കേരളത്തിലെ നാടന്‍ പാട്ടിന്റെ യുവ തമ്പുരാനും കേരളാ സര്‍ക്കാര്‍ ഫോക്‌ലോര്‍ അവാര്‍ഡ് ജേതാവ് കൂടിയായ ശ്രി ബാനര്‍ജിയും സംഘവും അവതരിപ്പിക്കുന്ന നാടന്‍ പാട്ടും ദൃശ്യാവിഷ്കാരവും ഉണ്ടായിരിക്കും.

യോഗത്തില്‍ വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാര്‍, ബിനു ചേമ്പാലയം, ഷാജി പി ഐ, സുനില്‍ എസ് എസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സംസാരിച്ചു.

ജനറല്‍ സെക്രട്ടറി വിപിന്‍ മങ്ങാട്ട് സ്വാഗതവും ട്രഷറര്‍ ഷിബു ചെറിയാന്‍ കൃതജ്ഞതയും രേഖപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :