സൌദിയില്‍ തീപിടുത്തം: 6 മലയാളികള്‍ മരിച്ചു

റിയാദ്| WEBDUNIA|
PRO
PRO
സൌദി അറേബ്യയിലുണ്ടായ തീപിടുത്തത്തില്‍ ആറ് മലയാളികള്‍ മരിച്ചു. മലപ്പുറം സ്വദേശികളായ അഞ്ച് പേരും ഒരു വയനാട് സ്വദേശിയുമായി മരിച്ചത്. ഒരു ഉത്തര്‍ പ്രദേശുകാരനും മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. ഹായലിലെ സോഫ ഗോഡൌണില്‍ ആണ് തീപിടുത്തം ഉണ്ടായത്.

മരിച്ച മൂന്ന് മലയാളികള്‍ നിലമ്പൂര്‍ മൂത്തേടം സ്വദേശികള്‍ ആണ്. ഒരാള്‍ പെരിന്തല്‍മണ്ണ സ്വദേശിയാണ്. വയനാട് സ്വദേശി സിജു, മക്കരപ്പറമ്പ് സെയ്നുല്‍ ആബിദീന്‍, എടക്കര കുട്ടന്‍, സത്യകുമാര്‍, കുഞ്ഞാക്ക, ലാല്‍ എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ 5:30 ഓടെയായിരുന്നു തീപിടുത്തം. റിയാദില്‍ നിന്ന് 750 കിലോമീറ്റര്‍ അകലെയാണ് ഹായന്‍ പ്രവിശ്യ. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടകാരണം എന്നാണ് വിവരം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :