ബഹ്‌റിനില്‍ ഭാര്യയെ കുത്തിക്കൊന്ന് മലയാളി യുവാവ്‌ തൂങ്ങിമരിച്ചു

തൃശൂര്‍| WEBDUNIA| Last Modified ചൊവ്വ, 9 ജൂലൈ 2013 (18:04 IST)
PRO
ബഹ്‌റിനില്‍ ഭാര്യയെ കുത്തിക്കൊന്ന് മലയാളി യുവാവ്‌ തൂങ്ങിമരിച്ചു. അങ്കമാലി മണവാളന്‍ വീട്ടില്‍ സിജോ പൗലോസ്‌ ആണ്‌ ഭാര്യയായ അനിതയെ കുത്തിക്കൊന്നതിനുശേഷം ആത്മഹത്യ ചെയ്‌തത്‌.

2013 ജനുവരിയില്‍ വിവാഹിതരായ ഇരുവരും ബഹ്‌റനില്‍ നെഴ്‌സുമാരാണ്‌. ഇന്നലെ വൈകിട്ട്‌ ഏഴുമണിയോടെ ജോലികഴിഞ്ഞ്‌ ഫ്‌ളാറ്റില്‍ തിരിച്ചെത്തിയ അനിതയും സിജോയും തമ്മില്‍ വഴക്കിടുകയായിരുന്നു. വഴക്കിനൊടുവില്‍ സിജോ കത്തി ഉപയോഗിച്ച്‌ അനിതയുടെ കഴുത്തില്‍ കുത്തുകയായിരുന്നു.

യുവതിയുടെ കരച്ചില്‍ കേട്ട്‌ ഓടിയെത്തിയ സഹോദരീ ഭര്‍ത്താവ്‌ വാതില്‍ ചവിട്ടി തുറന്ന്‌ അകത്തു പ്രവേശിച്ചപ്പോള്‍ രക്‌തത്തില്‍ കുളിച്ചു കിടന്ന യുവതിയെയാണ്‌ കണ്ടത്‌. ഈ സമയം ഫ്‌ളാറ്റില്‍ നിന്ന്‌ ഇറങ്ങയോടിയ സിജോയെ പിന്നീട്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :