നിതാഖത്ത്: മലയാളി സൌദിയില്‍ തൂങ്ങിമരിച്ച നിലയില്‍

ദമാം| WEBDUNIA|
PRO
PRO
സൌദി അറേബ്യയില്‍ പെയിന്ററായി ജോലി ചെയ്തുവന്ന മലയാളിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വര്‍ക്കല ചിലയൂര്‍ ഷാജി ( 51)യാണ് തൂങ്ങിമരിച്ചത്. 22 വര്‍ഷമായി ദമാമിലെ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍.

സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ കര്‍ശനമാക്കിയതോടെ ഷാജിയ്ക്ക് മുറിയ്ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം ആയിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. നിതാഖത് നിയമം മൂലം ഷാജിയുടെ കമ്പനി ചുവപ്പ് വിഭാഗത്തില്‍ പെട്ടിരുന്നു. നാല് മാസം മുമ്പ് ഇയാളുടെ വര്‍ക്ക് പെര്‍മിറ്റ് തീര്‍ന്നു. ഇത് പുതുക്കാന്‍ കഴിയാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങാനും ഇയാള്‍ക്ക് കഴിഞ്ഞില്ല.

വര്‍ക്ക് പെര്‍മിറ്റ് പുതുക്കാം എന്ന് പറഞ്ഞ് മൂന്ന് മലയാളികള്‍ ചേര്‍ന്ന് മൂന്ന് ലക്ഷം രൂപയും പാസ്പോര്‍ട്ടും ഇയാളുടെ പക്കല്‍ നിന്ന് കൈക്കലാക്കി. എന്നാല്‍ ഇവര്‍ ഇയാളെ പറ്റിച്ച് മുങ്ങുകയായിരുന്നു എന്നും ബന്ധുക്കള്‍ പറഞ്ഞു.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യയും രണ്ട് മക്കളും ഇയാള്‍ക്കുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :