ദുബായ്: ഇന്ത്യന്‍ യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പാക് യുവാവ് പിടിയില്‍

ദുബായ്| WEBDUNIA|
PRO
ഇന്ത്യന്‍ യുവതിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പാക് യുവാവ് പിടിയിലായി. യുവതിയുടെ ഫേസ്‌ബുക്കില്‍ നിന്നെടുത്ത ചിത്രം നഗ്ന ഫോട്ടോയുമായി കൂട്ടിച്ചേര്‍ത്ത് മോര്‍ഫ് ചെയ്ത് ഇയാള്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതുപയോഗിച്ച് ഇയാള്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്യാനും ശ്രമം നടത്തിയിരുന്നു.

ഒരു സ്ഥാപനത്തിലെ സെയില്‍‌സ് മാനായ ഇയാള്‍ യുവതിയെ ഫോണ്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്. ഫേസ് ബുക്കില്‍ നിന്നാണ് ഇയാള്‍ ഫോട്ടോ മോഷ്ടിച്ചതെന്നും പിന്നീട് ഫോട്ടോ എഡിറ്റ് ചെയ്ത് നഗ്ന ഫോട്ടോയാക്കി പോസ്റ്റ് ചെയ്തുവെന്നും പലര്‍ക്കും അയച്ചു കൊടുത്തെന്നും പരാതിക്കാര്‍ പറയുന്നു.

തന്നോട് വന്നു സംസാരിച്ചില്ലെങ്കില്‍ താന്‍ ചെയ്യുന്നത് നിര്‍ത്താന്‍ കഴിയില്ലെന്ന് ഇയാള്‍ യുവതിക്ക് ഇ മെയില്‍ അയച്ചതായും ഇന്ത്യയില്‍ ട്രാവല്‍ ഏജന്‍സി നടത്തുന്ന യുവതിയുടെ സഹോദരനെ വിളിച്ച് ഇയാള്‍ തനിക്ക് യുവതിയുമായി ബന്ധമുണ്ടെന്നു പറഞ്ഞിരുന്നെന്നും പരാതിക്കാര്‍ വ്യക്തമാക്കി.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :