ബജറ്റ്: വിദേശത്ത് നിന്നും സ്വര്‍ണം കൂടുതല്‍ കൊണ്ട് വരാമെന്ന് ചിദംബരം
ന്യൂഡല്‍ഹി|
WEBDUNIA|
PTI
വിദേശത്ത് നിന്നും കൊണ്ട് വരാവുന്ന സ്വര്‍ണത്തിന്റെ പരിധി വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി പി ചിദംബരം ബജറ്റ് പ്രഖ്യാപനത്തില്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപയുടെ സ്വര്‍ണം നികുതിയില്ലാതെ കൊണ്ട് വരാം, പുരുഷന്‍മാര്‍ക്ക് 50000 രൂപയുടെ സ്വര്‍ണവും വിദേശത്ത് നിന്നും കൊണ്ട് വരാനാകും. വിദേശ കാറുകളും ബൈക്കുകളും ഇറക്കുമതി ചെയ്യുന്നതിന്റെ നികുതി വര്‍ദ്ധിക്കുമെന്നും ചിദംബരം പറഞ്ഞു.
സ്ത്രീസുരക്ഷയ്ക്ക് പ്രത്യേക പരിഗണന നല്‍കി ധനമന്ത്രി പി ചിദംബരത്തിന്റെ ബജറ്റ് അവതരണത്തില്‍ 'നിര്‍ഭയ' ഫണ്ട് ഉള്‍പ്പെടുത്തി. 1000 കോടി രൂപയാണ് സ്ത്രീസുരക്ഷയ്ക്കായി ബജറ്റില്‍ വകയിരുത്തിയത്.
ഭവനവായ്പയ്ക്ക് നികുതിയിളവ് നല്‍കുമെന്നും നികുതിയിളവിനുള്ള പരിധി ഒന്നരയില്‍ നിന്നും രണ്ടരലക്ഷമാക്കിയെന്നും ആദ്യത്തെ വീട് വയ്ക്കാന്‍ 25 ലക്ഷം വരെ വായ്പയെടുക്കുന്നവര്‍ക്ക് ഒരു ലക്ഷംവരെ പലിശയിളവ് ലഭിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്.
വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 13000 കോടി രൂപയും സര്‍വശിക്ഷാ അഭിയാന്‍ പദ്ധതിക്ക് 27000 കോടി രൂപയും നിക്കിവെക്കുമെന്ന് ചിദംബരം ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.
രാജ്യത്ത് ആദ്യമായി വനിതാ പൊതുമേഖലാ ബാങ്കുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് ഒക്ടോബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. വനിതാ പൊതുമേഖലാ ബാങ്കിന് ആദ്യ ഘട്ടത്തില്‍ 1000 കോടി രൂപ അനുവദിച്ചു. ധനമന്ത്രി പി ചിദംബരം ബജറ്റ് അവതരണത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സഹകരണബാങ്കുകളില്‍ കോര്‍ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും എല്ലാ പൊതുമേഖലാ ബാങ്കുകളുടെ ബ്രാഞ്ചുകളിലും എടിഎം സംവിധാനം ഏര്‍പ്പെടുത്തുമെന്നും ധനമന്ത്രി പി ചിദംബരത്തിന്റെ ബജറ്റ് അവതരണത്തില്‍ പ്രഖ്യാപനമുണ്ട്.
പിന്നോക്ക ആദിവാസി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കും. എല്ലാവിഭാഗം ജനങ്ങളിലേക്കും വികസനം എത്തിക്കണെമെന്നതാണ് ലക്ഷ്യം. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ കഴിയും. പിന്നോക്ക ക്ഷേമത്തിന് വിഹിതം കൂട്ടും. 14000 പുതിയ ജന്‍റം ബസുകള്‍ കൂടി വര്‍ദ്ധിപ്പിക്കും.
സാമ്പത്തിക വളര്‍ച്ചാ നിരക്ക് എട്ട് ശതമാനത്തിലേക്കെത്തുന്നത് വെല്ലുവിളിയാണെന്നും പി ചിദംബരം പറഞ്ഞു. യു പി എ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പത്തെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. പി ചിദംബരം അവതരിപ്പിക്കുന്ന എട്ടാമത്തെ ബജറ്റും.