ഒമാനില്‍ ഇന്ത്യന്‍ ചരക്ക് കപ്പല്‍ മുങ്ങി

മസ്കറ്റ്| WEBDUNIA|
PRO
PRO
ഒമാന്‍ കടലില്‍ മുങ്ങിയ ഇന്ത്യന്‍ ചരക്കു കപ്പലിലെ ജീവനക്കാരെ റോയല്‍ ഒമാന്‍ പൊലീസ് തീരദേശ സംരക്ഷണ സേന രക്ഷപ്പെടുത്തി. മസ്കറ്റ് സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്ത് നിന്ന് 37 നോട്ടിക്കല്‍ മൈല്‍ അകലെയാണ് കപ്പല്‍ മുങ്ങിയത്. ജീവനക്കാരായി പത്ത് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ ഒമ്പത് പേരെ സുരക്ഷിതരായി കരയ്ക്കെത്തിച്ചു.

കാണാതായ ജീവനക്കാരനു വേണ്ടി തെരച്ചില്‍ തുടരുകയാണ്. മസ്കറ്റിലെത്തിയ ഒമ്പതു പേര്‍ക്കും ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇവരെ നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഇന്ത്യക്ക് കൈമാറും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :