ഇന്ത്യയില്‍ പലിശ രഹിത ബാങ്കുകള്‍: ചര്‍ച്ച ചെയ്യുമെന്ന് സല്‍മാന്‍ ഖുര്‍ഷിദ്

ജിദ്ദ: | WEBDUNIA|
PRO
PRO
ഇന്ത്യയില്‍ പലിശ രഹിത ബാങ്കുകള്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച് ധനവകുപ്പുമായി ചര്‍ച്ച നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് . പലിശ രഹിത ബാങ്കുകള്‍ അനുവദിക്കാന്‍ നിയമ നിര്‍മാണം വേണമെന്ന് അഭ്യര്‍ഥിച്ച് ജിദ്ദയിലെ ‘ഇന്ത്യന്‍ ഫോറം ഫോര്‍ ഇന്‍ററസ്റ്റ് ഫ്രീ ബാങ്കിങ്’ എന്ന സംഘടന നിവേദനം നല്‍കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കൂടുതല്‍ ചര്‍ച്ചകളും പഠനങ്ങളും ഈ വിഷയത്തില്‍ നടത്തേണ്ടതുണ്ട്. കേരളം ഇക്കാര്യത്തില്‍ ക്രിയാത്മകമായ പല കാര്യങ്ങളും ചെയ്തതായി തന്‍െറ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. എന്നാല്‍, റിസര്‍വ് ബാങ്കിന്‍െറ ഭാഗത്തുനിന്ന് ഉള്‍പ്പെടെ വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. അതിനാല്‍, ഏകീകൃത നിലപാടും അഭിപ്രായവും അത്യാവശ്യമാണ്-അദ്ദേഹം പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :