ഇറ്റാലിയന്‍ നാവികര്‍ക്ക് വധശിക്ഷയുണ്ടാകില്ലെന്ന് വീണ്ടും ഖുര്‍ഷിദിന്റെ ഉറപ്പ്

ന്യൂഡല്‍ഹി: | WEBDUNIA|
PRO
PRO
കടല്‍ കൊലകേസില്‍ ഇറ്റലിയന്‍ നാവികര്‍ക്കെതിരെ എന്‍ഐഎ വധ ശിക്ഷ ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയെങ്കിലും വധശിക്ഷയുണ്ടാകില്ലെന്ന ഇന്ത്യയുടെ ഉറപ്പില്‍ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു. ഇറ്റലിക്ക് നല്‍കിയ വ്യക്തത നിലനില്‍ക്കുന്നതാണെന്നും അതേപറ്റി സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ടെന്നും ഖുര്‍ഷിദ് പറഞ്ഞു.

കേസില്‍ കേന്ദ്രത്തിനാണ് നിയമപരമായ അധികാരമെന്ന് കോടതി വ്യക്തമാക്കിയത് കൊണ്ടാണ് അന്വേഷണം എന്‍ഐഎ ഏല്‍പ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയില്‍ ഈ മാസം 16 ന് അവതരിപ്പിക്കുന്നതാവും കേന്ദ്രനിലപാടെന്നും സല്‍മാന്‍ ഖുര്‍ഷിദ് ഒരു അഭിമുഖത്തില്‍ പറഞ്ഞു


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :