ഇഖാമ: റെയ്ഡ് ശക്തമാക്കി

കുവൈത്ത് സിറ്റി: | WEBDUNIA|
PRO
PRO
പാര്‍പ്പിക്കാന്‍ ഇടമില്ലെന്ന പേരില്‍ അനധികൃത താമസക്കാരെയും നിയമ ലംഘകരെയും പിടികൂടാനുള്ള പരിശോധന നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു എന്ന വാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ റെയ്ഡ് പൂര്‍വാധികം ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നില്‍കി.

ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് അല്‍ ഹമൂദ് അസ്വബാഹ് നേരിട്ടാണ് ബന്ധപ്പെട്ട എല്ലാ സുരക്ഷാ വിഭാഗം മേധാവികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശമയച്ചത്.

രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ രണ്ടു മാസത്തോളമായി വ്യാപക റെയ്ഡിലൂടെ പിടിക്കപ്പെട്ട അനധികൃത താമസക്കാരെയും നിയമ ലംഘകരെയും താമസിപ്പിക്കാന്‍ ഇടമില്ലെന്നും അതുകൊണ്ട് ഇഖാമ നിയമ ലംഘകര്‍ക്കുവേണ്ടിയുള്ള പരിശോധന തല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ആറ് ഗവര്‍ണറേറ്റുകളിലെ സുരക്ഷാ വിഭാഗങ്ങള്‍ക്കും ആഭ്യന്തര വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. ഇതേതുടര്‍ന്ന് പ്രവാസി സമൂഹം ആശ്വസിച്ചിരിക്കെയാണ് റെയ്ഡ് പൂര്‍വാധികം ശക്തമാക്കാന്‍ ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‍കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :