അമ്മയുടെ സ്വര്‍ണം കൈക്കലാക്കി കാമുകനൊപ്പം കടന്ന ഇന്ത്യക്കാരി അറസ്റ്റില്‍

ഷാര്‍ജ| WEBDUNIA| Last Modified ചൊവ്വ, 13 ഓഗസ്റ്റ് 2013 (17:17 IST)
PRO
സ്വര്‍ണ വ്യാപാരിയായ അമ്മയുടെ സ്വര്‍ണം കൈക്കലാക്കി കാമുകനൊപ്പം കടന്നുകളയാന്‍ ശ്രമിച്ച ഇന്ത്യക്കാരി അറസ്റ്റിലായി. പാകിസ്ഥാന്‍‌കാരനായ കാമുകനൊപ്പം രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് ഷാര്‍ജ പൊലീസ് ഇരുവരെയും പിടികൂടിയത്.

അഞ്ച് കോടി രൂപ വില മതിക്കുന്ന 20 കിലോ സ്വര്‍ണമാണ് യുവതി കൈക്കലാക്കിയിരുന്നത്. ബിസിനസ്സുകാരിയായ മാതാവ് വീട്ടില്‍ കൊണ്ടുവെക്കാന്‍ ഏല്പിച്ച സ്വര്‍ണമായിരുന്നു ഇത്. എന്നാല്‍ ടാക്‌സിയില്‍ പുറപ്പെട്ട മകള്‍, ഇടയ്ക്കുവെച്ച്, സ്വര്‍ണം നഷ്ടപ്പെട്ടെന്ന് കാണിച്ച് അമ്മയ്ക്ക് ഫോണ്‍ ചെയ്യുകയായിരുന്നു.

ടാക്‌സി ഡ്രൈവര്‍ സ്വര്‍ണവും കൊണ്ട് കടന്നെന്നായിരുന്നു പറഞ്ഞിരുന്നത്. അമ്മയുടെ പരാതി പ്രകാരം അന്വേഷണം നടത്തിയ ഷാര്‍ജ പൊലീസാണ് രണ്ടുപേരെയും പിടികൂടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :