സൌദി: ഭാര്യയെ ചെകിട്ടത്തടിച്ച ഭര്‍ത്താവിന് ചാട്ടയടി

റിയാദ്‌| WEBDUNIA|
PRO
PRO
ഭാര്യയെ ചെകിട്ടത്തടിച്ച ഭര്‍ത്താവിന് 30 ചാട്ടയടിക്കും പത്തുദിവസം തടവുശിക്ഷയ്ക്കു വിധിച്ചു. വാക്കുതര്‍ക്കത്തിനിടെ ഭര്‍ത്താവ്‌ തന്റെ ചെകിട്ടത്തടിച്ചുവെന്ന ഇരുപതുകാരിയുടെ പരാതിയെ തുടര്‍ന്നാണ് ഭര്‍ത്താവിന് ശിക്ഷ ലഭിച്ചത്. സൗദിഅറേബ്യയിലെ കിഴക്കന്‍ ഖ്വാതിഫ്‌ ജില്ലയില്‍പ്പെട്ട സാഫ്വായിലെ കോടതിയാണു ശിക്ഷ വിധിച്ചത്‌.

തന്റെ മാതാപിതാക്കളോടു മോശമായി പെരുമാറിയതിനായിരുന്നു ഭാര്യയെ അടിച്ചതെന്നു കോടതിയില്‍ ഭര്‍ത്താവ്‌ സമ്മതിച്ചു. ഭാര്യയുടെ സാന്നിദ്ധ്യത്തില്‍ വെച്ചായിരുന്നു ഭര്‍ത്താവിനെ ചാട്ടയടി നല്‍കിയത്. ഭാര്യമാരോടുള്ള പെരുമാറ്റം പഠിക്കാനായി പ്രത്യേക കോഴ്സില്‍ ഭര്‍ത്താവിനെ പങ്കെടുപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പുരുഷന്മാര്‍ക്കു മേല്‍ക്കോയ്മയുള്ള കടുത്ത യാഥാസ്ഥിതിക രാജ്യമായ സൗദിഅറേബ്യയില്‍ ഇത്തരം കോടതിവിധികള്‍ വളരെ അപൂര്‍വമായാണ്‌. സ്ത്രീകള്‍ക്കു കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൗദിഅറേബ്യ. സൗദിയിലെ സ്ത്രീകള്‍ക്കു സര്‍ക്കാര്‍ മന്ദിരങ്ങളിലോ കോടതികളിലോ പ്രവേശിക്കണമെങ്കില്‍ അടുത്ത ബന്ധുക്കളായ പുരുഷന്‍‌മാര്‍ ഒപ്പമുണ്ടായിരിക്കണം. വാഹനം ഡ്രൈവു ചെയ്യാനും സ്ത്രീകള്‍ക്ക്‌ അനുമതിയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :