സ്വദേശിവത്കരണം: റിയാദിലെ പരിശോധനകള്‍ നിര്‍ത്തിവച്ചു

റിയാദ്| WEBDUNIA|
PRO
PRO
സൌദി സ്വദേശിവത്കരണത്തിന്റെ ഭാഗമായി റിയാദ് മേഖലയില്‍ നടന്നുവരുന്ന പരിശോധനകള്‍ നിര്‍ത്തിവെച്ചു. റിയാദ് മേഖലയിലെ തൊഴില്‍ കേന്ദ്രങ്ങളിലെ പരിശോധന രണ്ടു മാസത്തേക്കാണ് നിര്‍ത്തിവെച്ചത്.

പരിശോധന നിര്‍ത്തിവയ്ക്കാന്‍ റിയാദ് ഗവര്‍ണര്‍ അമീര്‍ ഖാലീദ് ബിന്‍ ബന്തര്‍ ആണ് ഉത്തരവിട്ടത്.
വ്യാപകമായ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം. അതേസമയം അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ തുടരും.

സ്വദേശിവല്‍കരണ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ കേന്ദ്രമന്ത്രിതല സംഘം നടത്താനിരുന്ന യാത്ര വൈകുകയാണ്. ഏപ്രില്‍ ഒടുവില്‍ മാത്രമേ ഇതുണ്ടാവുകയുള്ളൂ എന്നാണ് വിവരം. ഗുരുതരമായ പ്രതിസന്ധി നിലനില്‍ക്കുന്നില്ലെന്നാണ് സൌദിയിലെ ഇന്ത്യന്‍ എംബസി അറിയിക്കുന്നത്. പരാതിയുമായി എംബസിയില്‍ എത്തുന്ന പ്രവാസികളുടെ എണ്ണം കുറവാണെന്നും സ്ഥിതിഗതികള്‍ നോക്കിക്കണ്ടശേഷം മാത്രം മന്ത്രിമാര്‍ സൌദിയിലേക്ക് പുറപ്പെട്ടാല്‍ മതി എന്നുമാണ് എംബസി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :