കായികം: ഇന്ത്യ ഉണരുന്നു

അഭയന്‍ പി എസ്

anand
PTIPTI
മെക്‍സിക്കോയില്‍ നടന്ന മത്സരങ്ങളില്‍ ഒമ്പത് പോയിന്‍റുകള്‍ നേടിയാണ് ആനന്ദ് മൂന്നാം തവണ ലോകകിരീടം സ്വന്തമാക്കിയത്. കൂട്ടത്തില്‍ ഏറ്റവും മഹനീയം ടീം ഇന്ത്യ ക്രിക്കറ്റില്‍ നേടിയ ലോകകിരീടം തന്നെ. ടീം സ്പിരിറ്റില്‍, അവനവന്‍റെ കഴിവില്‍ വിശ്വസിച്ച ഇന്ത്യന്‍ യുവത്വം ഓരോ കളിയിലും വമ്പന്‍‌മാരെ മലര്‍ത്തിയടിച്ചാണ് ഉയര്‍ന്നത്.

യുവ താരങ്ങളുടെ മികവും ധോനിയുടെ ബുദ്ധിപൂര്‍വ്വമായ നായക സ്ഥാനം കൂടിയായപ്പോള്‍ ഇന്ത്യ മികവിലേക്ക് ഉയര്‍ന്നു. മുഖ്യ പരിശീലകനില്ലാതെ വേണ്ടത്ര മത്സരപരിചയം കൂടാതെ ദക്ഷിണാഫ്രിക്കയില്‍ കളിക്കാനെത്തുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ക്കോ കളിക്കാര്‍ക്കു പോലുമോ ഒന്നു പൊരുതി നോക്കാം എന്നല്ലാതെ ചാമ്പ്യന്‍‌മാരാകാം എന്ന ഒരു ഉദ്ദേശവും ഇല്ലായിരുന്നു എന്നത് വ്യക്തമായിരുന്നു.

WEBDUNIA|
ചെസ്സിലും ട്വന്‍റി ലോകകപ്പിലുമായിരുന്നു ഇന്ത്യയുടെ ഏറ്റവും മനോഹരമായ വിജയങ്ങള്‍ കണ്ടത്. ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദ് തുടര്‍ച്ചയായി മൂന്നാം തവണയായിരുന്നു കിരീടത്തിലേക്കു നടന്നു കയറിയത്.

ഓഗസ്റ്റ് 29 മുതലായിരുന്നു ഇന്ത്യന്‍ ഫുട്ബോള്‍ ടീം വിജയം ശീലമാക്കാന്‍ ആരംഭിച്ചത്. റാങ്കിംഗില്‍ മുന്നില്‍ നില്‍ക്കുന്ന സിറിയയെ ഫൈനലില്‍ ഒരു ഗോളിനു മറിച്ച് നെഹ്‌റു കപ്പ് കിരീടം ഫുട്ബോളില്‍ നേടിയതു മുതല്‍. ടൂര്‍ണമെന്‍റില്‍ മുമ്പ് കണ്ടിട്ടില്ലാത്ത വിധം കളിച്ച ഇന്ത്യ ടൂര്‍ണമെന്‍റില്‍ ഒരു മത്സരമെ പരാജയപ്പെട്ടുള്ളൂ. അതും ധീരമായി പൊരുതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :