രാമായണത്തിലെ നവരാത്രി

WEBDUNIA|

രാമായണത്തിലും നവരാത്രി പൂജയെക്കുറിച്ച് പരാമര്‍ശമുണ്ട്.രാവണനെ നിഗ്രഹിക്കാനുളള ശക്തി ലഭിക്കുന്നതിനായി രാമന്‍ " ദുര്‍ഗാപൂജ' നടത്തി. രാവണനെ നാഭിയില്‍ അമ്പെയ്ത് കൊല്ലാനുളള രഹസ്യം രാമനുപദേശിച്ചത് ഹിംസാത്മകരൂപത്തിലുളള ചണ്ഡികയാണ്.

രാമലക്ഷ്മണന്മാര്‍ സീതയൊടാപ്പം അയോധ്യയിലേക്ക് മടങ്ങിയത് ഒരു വിജയദശമി ദിനത്തിലായിരുന്നു. അതിനാല്‍ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ ദസ്സറയോടനുബന്ധിച്ച് രാമായണപാരയണവും നടത്തുന്നു.

സിക്ക് മതസ്ഥരുടെയിടയില്‍ ദുര്‍ഗാരാധന വളരെ ആഘോഷമായാണ് നടത്തുന്നത്. സിക്ക് ഗുരുവായ ഗുരുഗോവിന്ദ് സിംഹാണ് ഇതിനാദ്യമായി മുന്‍കൈയെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :