സര്‍വലോക പരിപാലകയും സര്‍വ ഐശ്വര്യദായികയുമായ ജഗദംബികയുടെ പൂജയാണ് നവരാത്രിക്കാലത്ത് നടക്കുന്നത്.ദേവിയുടെ ഓരോ ഭാവങ്ങളെ പ്രതിനിധാനം ചെയ്യുന്ന ദേവതാ സങ്കല്‍പ്പത്തെയാണ് ഒന്‍പതു നാളിലെ ഓരോ ദിവസവും പൂജ-ിക്കുന്നത് .
എട്ടാം ദിവസം ദുര്‍ഗയേ യും ഒന്‍പതാം ദിവസം സരസ്വതിയായും പൂജിക്കുന്നതോടെ നവരാത്രി ആഘോഷം തീരുന്നു. പത്താം ദിവസം വിജ-യദശമിയായി കരുതി ജ-ഗദംബികയെ പൂജിക്കുന്നു.
കര്‍ണ്ണാടകത്തില്‍ ദസറ , ബംഗാളില്‍ ദുര്‍ഗാ പൂജ, കേരളത്തില്‍ സരസ്വതീ പൂജ - ഇവയെല്ലാം ജഗദംബികയെ പൂജിക്കുന്ന വിശുദ്ധകര്‍മങ്ങളാണ്. ദേവീ പൂജനടത്തുന്ന ജനങ്ങളുടെ സാത്വിക, രാജസ സ്വഭാവത്തിന്‍റെ ഏറ്റക്കുറച്ചിലുകളാണ് ആചരണത്തിലുള്ള വ്യത്യാസത്തിനു കാരണം .
ദുര്‍ഗാദേവിയുടെഉത്ഭവകഥ
ദുര്‍ഗാദേവിയുടെ ഉത്ഭവത്തെക്കുറിച്ച് അനേകമാണ് കഥകള്‍. അതിലേറ്റവും പ്രചാരമുളളത് മഹിഷാസുരനുമായി ബന്ധപ്പെട്ട ഐതീഹ്യമാണ്.
ലോകങ്ങളെ വിറപ്പിച്ചിരുന്ന അസുരനാണ് മഹിഷാസുരന്‍. ദേവന്മാര്‍ക്കോ ത്രിമൂര്‍ത്തികള്‍ക്കോ അവനെ ജയിക്കാനാവില്ല. സ്ത്രീക്ക് മാത്രമേ തന്നെ നശിപ്പിക്കാനാവൂ എന്നൊരു വരവും മഹിഷാസുരന്‍ വാങ്ങിയിട്ടുണ്ട്.