"ദസറ"യെന്ന വിജയദശമി ഉത്സവം ഉര്‍വരമായ സൃഷ്ടി സങ്കല്‍പ്പത്തിന്‍റെ പരിപൂര്‍ണ്ണതയാണ് .
മൈസൂരില്‍ ദസറക്ക് വിപുലമായ ആഘോഷങ്ങള്‍ നടക്കും.ആനപ്പുറത്ത് എഴുന്നള്ളിപ്പും ശോഭായത്രയും ദീപാലങ്കാരങ്ങളും കൊടിതോരണങ്ങളും ഉണ്ടായിരിക്കും
ഭാരതം മുഴുവന്‍വിജയദശമി ആഘോഷിക്കുന്നൂ സൃഷ്ടി, സ്ഥിതി, സംഹാരകാരിണിയാണ് ആദിപരാശക്തി. വിദ്യയുടെയും അധര്‍മ്മനാശത്തിന്‍റെയും സമൃദ്ധിയുടെയും മൂന്ന് പ്രതീകങ്ങളാണ് സരസ്വതിയും കാളിയും പാര്‍വ്വതിയും.
ആശ്വിനമാസത്തിലാണ് നവരാത്രിപൂജ. ഒന്‍പത് ദിവസങ്ങളില്‍ ഒന്‍പതു ഭാവത്തിലാണ് പൂജ. പത്താം നാളാണ് വിജയദശമി.
അന്ന് വിദ്യാരംഭത്തിനും പുതുസംരംഭങ്ങള്‍ക്കും അത്യുത്തമം. താനുമായി ബന്ധപ്പെട്ട തൊഴിലിന്‍റെ അധിഷ്ഠാന ദേവതയാണ് സരസ്വതി എന്ന സങ്കല്‍പ്പത്തോടെ വിജയദശമി നാളില്‍, ഓരോ വ്യക്തിയും ഒരു കുട്ടി വിദ്യാരംഭം നടത്തുന്ന അതേ സരളമനസ്സോടെ വീണ്ടുമെല്ലാം ആരംഭിക്കുന്ന ദിവസം കൂടിയാണിത്.
സര്‍വതിന്‍റെയും കാരണഭൂതയായ അമ്മയ്ക്ക് മുന്‍പില്‍ എല്ലാ അഹങ്കാരവും സമര്‍പ്പിച്ച് വിനീതനായി വീണ്ടും അമ്മയുടെ അനുഗ്രഹാതിരേകത്താല്‍ സന്തുഷ്ട ചിത്തത്തോടെ പുതുതായി എല്ലാം തുടങ്ങുന്നു.
ദുര്‍ഗാഷ്ടമി നാളില്‍ കര്‍ഷകന്‍ കലപ്പയും, എഴുത്തുകാരന്‍ പേനയും, നര്‍ത്തകി ചിലങ്കയും, കുട്ടികള്‍ പാഠപുസ്തകങ്ങളും സിനിമാ സംവിധായകന്‍ ക്യാമറയും ആദികാരണിയ്ക്ക് മുന്‍പില്‍ അടിയറ വയ്ക്കുന്നു.
WEBDUNIA|
ഈ ദിവസത്തിന് "ആയുധപൂജ' എന്നാണ് പേര്‍. പിറ്റേന്നാള്‍ ദുര്‍ഗ്ഗാ പൂജയ്ക്ക് ശേഷം ഓരോരുത്തരും അവരവരുടെ ആയുധങ്ങള്‍ തൊട്ട് വണങ്ങി ദേവീ പ്രസാദമായി സ്വീകരിക്കുന്നു.