കുഞ്ഞുങ്ങളെ ആദ്യമായി അക്ഷരാഭ്യാസം ചെയ്യിക്കുന്ന ചടങ്ങ് . വിജയദശമി ദിവസം മുഹൂര്‍ത്തം നോക്കാതെയും മറ്റു ദിവസങ്ങളില്‍ മുഹൂര്‍ത്തം നോക്കിയും എഴുത്തിനിരുത്തുന്നു. കുട്ടികളുടെ മൂന്നാംവയസ്സിലോ അഞ്ചാം വയസ്സിലോ ആണ് ഇതു നടത്തുക.
കേരളത്തില്‍ സരസ്വതീ ക്ഷേത്രങ്ങള്‍,കോട്ടയം പനച്ചിക്കാട് പറവൂര്‍ ദക്ഷിണ മൂകാംബികാ ക്ഷേത്രം, തിരൂര്‍ തുഞ്ചന്‍പറമ്പ്, ഐരാണിമുട്ടം ചിറ്റൂര്‍ തുഞ്ചന്‍ മഠങ്ങള്‍ എന്നിവിടങ്ങളില്‍ എഴുത്തിനിരുത്താറുണ്ട്. ചിലര്‍ വീട്ടില്‍ വെച്ചും നടത്തും.
കേരളത്തിനു പുറത്തുള്ള കൊല്ലൂര്‍ മൂകാംബികാക്ഷേത്രത്തിലും എഴുത്തിനിരുത്താറുണ്ട്. എഴുത്തില്‍കൂട്ടുക, എഴുത്തിനു വയ്ക്കുക എന്നീ പേരുകളും ഇതിനുണ്ട്
വിജയദശമിയില്‍ ആദ്യാക്ഷരം
അക്ഷരമെന്നാല്‍ ക്ഷരം (നാശം) ഇല്ലാത്തത്, ക്ഷയിക്കാത്തത് അനന്തമായത് എന്നാണര്‍ത്ഥം. അക്ഷരാത്മികതയാണ് ദുര്‍ഗ്ഗ. അതിനാലാണ് വിജയദശമി ദിവസം കുട്ടികളെ എഴുത്തിനിരുത്തുന്നതും മുതിര്‍ന്നവര്‍ കുട്ടികളുടെ മനസ്സോടെ വീണ്ടും വിദ്യാരംഭം കുറിക്കുന്നതും.
ദേവീ പൂജയ്ക്ക്കുശേഷം മുന്‍പില്‍ വച്ച താമ്പാളത്തില്‍ പരത്തിയിട്ട അരിയിന്മേല്‍ കുട്ടിയുടെ വിരല്‍ പിടിച്ച് " ഹരിശ്രി ഗണപതയേ നമഃഅവിഘമസ്തു ശ്രീ ഗുരുഭ്യോ നമഃ"എന്നെഴുതിക്കുന്നു. പിന്നീട് പൊന്‍മോതിരം കൊണ്ട് നാവില്‍ ഓങ്കാരവും എഴുതുന്നു.
മുതിര്‍ന്നവര്‍ ആയുധപൂജയ്ക്ക് വയ്ച്ച ആയുധങ്ങളെടുത്ത് വന്ദിച്ച് തൊഴി ല്‍ ചെയ്യുന്നു. കര്‍ഷകന്‍ കലപ്പകൊണ്ട് ഭൂമിയില്‍ വെട്ടുകയും എഴുത്തുകാരന്‍ എഴുതുകയും നര്‍ത്തകി ചിലങ്കയണിയുകയും ചെയ്യുന്നു.