ബ്രഹ്മാണി, വൈഷ്ണവി, മഹേശ്വരി, കൗമാരി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നീ ദേവിമാരാണ് സപ്തമാതാക്കള്‍. ഇന്ദ്രാണിക്കു പകരം നരസിംഹിയെയാണ് ചിലയിടങ്ങളില്‍ കാണുന്നത്.
ബ്രഹ്മാവ്, ശിവന്‍, വിഷ്ണു തുടങ്ങിയ ദേവന്മാരുടെ ശരീരത്തില്‍ നിന്നാണ് സപ്തമാതാക്കള്‍ ജനിച്ചതെന്ന് അവരുടെ പേരുകള്‍ സൂചിപ്പിക്കുന്നു. ശിവനും വിഷ്ണുവും അന്ധകാസുരനെ കൊല്ലാന്‍ ശ്രമിച്ച് ഫലിക്കാതെ വന്നപ്പോള്‍ സപ്തമാതൃക്കളെ സൃഷ്ടിച്ചുവെന്നാണ് ഒരു കഥ.
അന്ധകാസുരന്‍റെ ഓരോ തുള്ളി ചോര നിലത്തുവീഴുന്പോഴും അതില്‍ നിന്ന് ഓരോ അസുരനുണ്ടാവും. ഇതു തടുക്കാനായി സപ്തമാതൃക്കള്‍ ഓരോ തുള്ളി ചോരയും കുടിച്ച് നിലത്തു വീഴാതെ സൂക്ഷിച്ചു. വിഷ്ണുവിനും ശിവനും അസുരനെ വധിക്കാനാവുകയും ചെയ്തു.
FILE
FILE
FILE
FILE
FILE
FILE
വാമനപുരാണം 56-ാം അധ്യായത്തില്‍ സപ്തമാതൃക്കളുടെ ജനനത്തെപ്പറ്റി ഇങ്ങിനെയാണ് പറയുന്നത്. ഒരിയ്ക്കല്‍ ദേവാസുരയുദ്ധത്തില്‍ അസുരന്മാര്‍ തോറ്റപ്പോള്‍ രക്തബീജനെന്ന അസുരന്‍ തന്‍റെ അക്ഷൗഹിണിപടയുമായി യുദ്ധത്തിനൊരുങ്ങി. ഇതു കണ്ട കാശികമഹേശ്വരി ഒരു സിംഹനാദം പുറപ്പെടുവിച്ചു.