“രാം‌ലീല സംഭവത്തിനു പിന്നില്‍ ചിദംബരം”

ന്യൂഡല്‍ഹി| WEBDUNIA|
PRO
രാം‌ലീല മൈതാനത്ത് നിരാഹാര സമരം നടത്തിയവര്‍ക്കെതിരെ പൊലീസ് നടപടിയുണ്ടായതിനു പിന്നില്‍ പി ചിദംബരമാണെന്ന് ബാബ രാംദേവ്. പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിയടി അടക്കമുള്ള നടപടി സ്വീകരിച്ചതിന് ചിദംബരത്തിന് നോട്ടീസ് നല്‍കണമെന്ന് രാംദേവിന്റെ അഭിഭാഷകന്‍ ജഠ്മലാനി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ ബി എസ് ചൌഹാന്‍, സ്വതന്ത്രര്‍ കുമാര്‍ എന്നിവരടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്. നോട്ടീസ് അയയ്ക്കുന്നതിനെ കുറിച്ച് ഡല്‍ഹി പൊലീസിന്റെ മറുപടി ലഭിച്ച ശേഷം ആലോചിക്കാമെന്ന് കോടതി വ്യക്തമാക്കി. ജൂലൈ 25 ന് ആണ് കോടതി കേസ് വീണ്ടും പരിഗണിക്കുന്നത്.

ഉത്തരവ് ലംഘിച്ച് ജന്തര്‍മന്ദറിലേക്ക് രാംദേവ് കടന്നിരുന്നില്ല. അനുയായികളുമൊത്ത് രാം‌ലീല മൈതാനത്തായിരുന്നു രാംദേവ് സമരം നടത്തിയിരുന്നത്. അതിനാല്‍, എന്തുകൊണ്ടാണ് രാംദേവിനെയും അനുയായികളെയും പൊലീസ് നടപടിയിലൂടെ ഒഴിപ്പിച്ചതെന്ന് ചിദംബരം വിശദീകരിക്കണമെന്നും രാം ജഠ്മലാനി കോടതിയില്‍ വാദിച്ചു.

ജൂണ്‍ നാല് അര്‍ദ്ധ രാത്രിയോടെയാണ് രാംദേവിനെയും അനുയായികളെയും രാം‌ലീല മൈതാനത്തു നിന്ന് പൊലീസ് നടപടിയിലൂടെ ഒഴിപ്പിച്ചത്. സ്ത്രീ വേഷത്തില്‍ രക്ഷപെടാനൊരുങ്ങിയ രാംദേവിനെ പൊലീസ് അറസ്റ്റ് ചെയ്ത് ഹരിദ്വാറിലേക്ക് മാറ്റുകയും ഡല്‍ഹിയില്‍ പ്രവേശിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :