ലോക്പാല്‍: പ്രധാനമന്ത്രിയെ ഉള്‍പ്പെടുത്തണം

ന്യൂഡല്‍ഹി| WEBDUNIA|
PRO
ജന ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണം എന്ന് കര്‍ണാടക ലോകായുക്ത ജസ്റ്റിസ് സന്തോഷ് ഹെഗ്ഡെ. ബില്ലിന്റെ കരട് തയ്യാറാക്കാനുള്ള സമിതിയിലെ അംഗമാണ് സന്തോഷ് ഹെഗ്ഡെ.

മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്താന്‍ ഓംബുഡ്സ്മാന് അധികാരമുള്ളതുപോലെ ലോക്പാല്‍ ബില്ലിന്റെ പരിധിയില്‍ പ്രധാനമന്ത്രിയെയും ഉള്‍പ്പെടുത്തണം. പ്രധാനമന്ത്രിയെ ഒഴിവാക്കണമെന്ന് പറയുന്നതില്‍ യുക്തിയില്ല എന്നും ഹെഗ്ഡെ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിനെയും ജുഡീഷ്യറിയെയും പരിധിയില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല എന്ന് കേന്ദ്രമന്ത്രി പ്രണാബ് മുഖര്‍ജി പറഞ്ഞിരുന്നു.

കര്‍ണാടക ലോകായുക്തയുടെ മാതൃകയില്‍ ലോക്പാല്‍ ബില്ലിന്റെ കരട് രൂപീകരിക്കണം. ഇപ്പോഴത്തെ ബില്ല് രാജ്യത്തെ അഴിമതി തടയാന്‍ നൂറ് ശതമാനവും ഉപയോഗപ്രദമാണ്. ലോകായുക്തയുടെ അന്വേഷണവും കണ്ടെത്തലും വിചാരണയും രാഷ്ട്രീയ സ്വാധീനത്തിന് വഴിപ്പെടാതിരിക്കാനുള്ള സംരക്ഷണമാണ് പ്രധാനമായും വേണ്ടതെന്നും ഹെഗ്ഡെ പറഞ്ഞു.

ശാന്തിഭൂഷണെയും മകന്‍ പ്രശാന്ത് ഭൂഷണെയും സമിതിയില്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് ബാബ രാംദേവ് അതൃപ്തി പ്രകടിപ്പിച്ചതിനെ കുറിച്ച് സന്തോഷ് ഹെഗ്ഡെ പ്രതികരിച്ചില്ല. വ്യക്തികളെ കുറിച്ചല്ല ബില്ലിന്റെ കരട് തയ്യാറാക്കുന്നതിനെ കുറിച്ചാണ് ചിന്തിക്കുന്നത് എന്ന് ഹെഗ്ഡെ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :