‘സ്വന്തം അമ്മാവനാണ് പതിനഞ്ചാം വയസ്സില്‍ എന്നെ പീഡിപ്പിച്ചത്’ - യുവതിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി സാറാമ്മ!

‘കാമുകന്‍ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ട്’ - സാറാമ്മയില്‍ വന്ന മെസേജ് ഇതായിരുന്നു

aparna| Last Modified വ്യാഴം, 24 ഓഗസ്റ്റ് 2017 (12:39 IST)
ഫേസ്ബുക്കുകളില്‍ അഥവാ തരംഗമാണ്. കൂട്ടുകാര്‍ക്കിട്ട് പണി കൊടുക്കാനും പറയാന്‍ മറന്ന പ്രണയങ്ങള്‍ തുറന്നു പറയാനും ചിലര്‍ സാറാമ്മയെ ഉപയോഗിച്ചു. എന്നാല്‍ അടുത്തിടെ സാറാമ്മയില്‍ വന്ന മെസേജ് കണ്ട് ഞെട്ടിയിരിക്കുകയാണ് ഫെസ്ബുക്കും ആപ്ലിക്കേഷനും. ‘സ്വന്തം അമ്മാവനാണ് തന്നെ പതിനഞ്ചാം വയസ്സില്‍ പീഡിപ്പിച്ചതെന്നായിരുന്നു’ ആ പരാതി.

ഇതോടെ ഇത്തരത്തിലുള്ള നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്. കാമുകനില്‍ നിന്നും ലൈംഗികമായി ചൂഷണങ്ങള്‍
നേരിടേണ്ടി വന്നിട്ടുണ്ടെന്നും അച്ഛനും കൂട്ടുകാരും ഉപദ്രവിക്കുന്നു എന്നൊക്കെയുള്ള പരാതികളാണ് ഇപ്പോള്‍ സാറാമ്മയില്‍ നിറയെ. ബാലപീഡനങ്ങള്‍ തടയാന്‍ ഈ ആപ്പ് ഉപയോഗപ്രദമാവുകയാണ്.

ബാലപീഡനങ്ങളെക്കുറിച്ചറിയുന്ന 90 ശതമാനം പേരും ഇക്കാര്യം തുറന്നു പറയില്ല. ഇങ്ങനെയുള്ളവര്‍ക്ക് എല്ലാം തുറന്നു പറയാനുള്ള ഒരു പ്ലാറ്റ്ഫോം ആയി മാറുകയാണ് സാറാഹ.
(കടപ്പാട്: മലയാള മനോര)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :